Fact Check: ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി ഖുര്‍ആന്‍ മനപ്പാഠമാക്കിയ 'ഹാഫിള്' ആണോ?; വാസ്തവം ഇതാണ്
Fact Check: ബോളിവുഡില്‍ വില്ലനായും ഹീറോയായും തകര്‍ത്തഭിനയിച്ച നടനാണ് ഇമ്രാന്‍ ഹാഷ്മി. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം, പ്രമുഖ സംവിധായകനും ആക്ടിവിസ്റ്റുമായ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനാണ്. ഇമ്രാന്‍ ഹാഷ്മിയുടെ പിതാവ് അന്‍വര്‍ മുസ്ലിമും മാതാവ് മഹേറ ക്രിസ്ത്യാനിയുമാണ്. 'ജന്നത്ത്', 'മര്‍ഡര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇമ്രാന്‍ ഹാഷ്മി ബോളിവുഡിലെ താരപദവിയിലെത്തിയത്. ബോളിവുഡ് പ്രവേശനത്തിന്റെ 20 വര്‍ഷം തികയ്ക്കുന്ന വേളയില്‍ ഇമ്രാന്‍ ഹാഷ്മിയെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നാണ് അദ്ദേഹം ഒരു ഹാഫിള് ആണെന്നത്. വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും മനപ്പാഠമാക്കിയവരെ വിശേഷിപ്പിക്കുന്ന പദമാണ് ഹാഫിള് എന്നത്.
വാസ്തവം
സുപ്രഭാതം ഫാക്ട് ചെക്കിങ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശം വാസ്തവമാണെന്ന് മനസ്സിലായി. കൂടുതല്‍ പരിശേധന നടത്തിയതോടെ സന്ദേശത്തിന്റെ ഉറവിടവും കണ്ടെത്താന്‍ കഴിഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ രാജ നട്‌വര്‍ലാല്‍ എന്ന ചിത്രത്തില്‍ പാക് നടിയായ ഹുമൈമ മാലിക്കിനൊപ്പം ഇമ്രാന്‍ ഹാഷ്മി അഭിനയിച്ചിരുന്നു. ഹുമൈമ ഒരു അഭിമുഖത്തില്‍ ആണ് ഇമ്രാന്‍ ഹാഷ്മിയുടെ ഖുര്‍ആന്‍ പഠനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയ ഭക്തനായ മുസ്‌ലിം എന്നാണ് നടനെകുറിച്ച് ഹുമൈമ പറഞ്ഞത്. ഹുമൈമയുടെ വാക്കുകള്‍ ഇങ്ങനെ: 'അയാള്‍ക്ക് ഖുര്‍ആന്‍ മുഴുവനും മനഃപാഠമാണ്. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഖുര്‍ആനിലെ ആയത്തുകള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ നല്ല ഭംഗിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു.- നടി പറഞ്ഞു.
fact checking: Is Emraan Hashmi a Hafiz-e-Quran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."