ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ആസാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. ആസാറാമിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും, അയാള്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നുണ്ടെന്നും ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ആസാറാം അറസ്റ്റിലാവുന്നത്.
2013ലാണ് അതിജീവിതയുടെ പരാതിയില്‍ ആസാറാം അറസ്റ്റിലാവുന്നത്. ജോധ്പൂരിനടുത്തുള്ള മനായി ഗ്രാമത്തിലുള്ള തന്റെ ആശ്രമത്തില്‍ വെച്ച് 16 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ആസാറാം പിടിയിലാവുന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കൂടാതെ ഗുജറാത്തിലെ സൂറത്തിലുള്ള ആശ്രമത്തില്‍വെച്ച് രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്തതിനും ആസാറാമിനും മകന്‍ നാരായണന്‍ സായിക്കുമെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. കേസില്‍ വാദം കേട്ട ജോധ്പൂര്‍ കോടതി 2018 ഏപ്രില്‍ 25ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
എന്നാല്‍ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആസാറാം നല്‍കിയ ഹരജി ഒക്ടോബറില്‍ രാജസ്ഥാന്‍ ഹൈക്കോടതിയും, നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയും പരിഗണിച്ചു. പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
എന്നാല്‍ ആഗസ്റ്റില്‍ ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചുവെന്നും, ആസാറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കണ്ടെത്തിയെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ജാമ്യ ലഭിച്ചതിന് പിന്നാലെ ആസാറാം അഹമ്മദാബാദ്, ജോധ്പൂര്‍, ഇന്‍ഡോര്‍, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
pocso survivor files plea in supreme court seeking cancellation of bail of controversial godman asram bapu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."