കുവൈത്തിൽ ശൈത്യകാലം അറിയിക്കുന്ന ‘അൽ മുറബ്ബാനിയ’ സീസൺ ശനിയാഴ്ച മുതൽ; ഇനി ദൈർഘ്യമേറിയ രാത്രികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗികമായി ശൈത്യകാലം ആരംഭിക്കുന്ന ‘അൽ മുറബ്ബാനിയ’ (Al-Murabba’aniyah) സീസൺ ശനിയാഴ്ച (ഡിസംബർ 6) തുടങ്ങുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. 39 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അൽ മുറബ്ബാനിയ സീസൺ കുവൈത്തിൽ തണുപ്പ് വർധിക്കുന്നതിന്റെ സൂചനയാണ്. ആദ്യ ദിവസങ്ങളിൽ താപനിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടില്ലെങ്കിലും, ക്രമേണ താപനില കുത്തനെ കുറയും.
ഏകദേശം പത്താം തിയതിയോടെ സൈബീരിയൻ കാറ്റുകൾ ശക്തമാകുന്നതോടെ യഥാർത്ഥ ശൈത്യം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
ഈ കാലയളവിൽ രാത്രി ക്രമേണ ദൈർഘ്യമേറിയതായിത്തീരുമെന്നും പകൽ ദൈർഘ്യം ദിവസേന ഏകദേശം 38 സെക്കൻഡ് കുറയുമെന്നും സയന്റിഫിക് സെന്റർ വിശദീകരിച്ചു. ഡിസംബർ 22 വരെ ഇത് തുടരും. പകൽ സമയം ക്രമേണ വർദ്ധിക്കാൻ തുടങ്ങുന്നതിനുമുമ്പ് രാത്രി അതിന്റെ ഏറ്റവും ദൈർഘ്യമേറിയ സമയത്തിൽ എത്തും.
The Al-Ojairi Scientific Center announced that the ‘Al-Murabba’aniyah’ period, which officially marks the beginning of winter in Kuwait, will begin on December 6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."