HOME
DETAILS

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

  
December 04, 2025 | 11:53 AM

14k gold rises in dubai market offering affordable luxury and attracting dedicated diamond jewelry lovers today

ദുബൈ: സ്വർണ്ണത്തിന്റെ ആഗോള കേന്ദ്രമായ ദുബൈയിൽ, 14 കാരറ്റ് സ്വർണ്ണം ഔദ്യോഗികമായി അവതരിപ്പിച്ചതോടെ ആഭരണ വിപണിയിൽ പുതിയ സാധ്യതകൾക്കാണ് വഴിതുറന്നിട്ടിരിക്കുന്നത്. 24 കാരറ്റ്, 18 കാരറ്റ് സ്വർണ്ണത്തേക്കാൾ വിലക്കുറവിൽ എത്തുന്ന 14 കാരറ്റ് സ്വർണ്ണം, നിലവിൽ യുഎഇയിലെ ഏറ്റവും വിലകുറഞ്ഞ സ്വർണ്ണ വകഭേദമായി മാറിയിരിക്കുകയാണ്. ഈ നീക്കം, ഉപഭോക്താക്കളെയും റീട്ടെയിലർമാരെയും ഒരുപോലെ ആകർഷിക്കുമെന്നാണ് ദുബൈയിലെ വിവിധ ജ്വല്ലറി ഗ്രൂപ്പുകൾ വിലയിരുത്തുന്നത്.

ദുബൈയിലെ ആഭരണ വ്യവസായത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ദുബൈ ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി), കഴിഞ്ഞ ആഴ്ചയാണ് 14 കാരറ്റ് സ്വർണ്ണത്തിന്റെ വില പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ, 300.25 ദിർഹത്തിനാണ് രാജ്യത്ത് 14 കാരറ്റ് സ്വർണ്ണം വിൽപ്പന നടന്നത്. ഇത് 24 കാരറ്റ് സ്വർണ്ണത്തെക്കാൾ 200 ദിർഹത്തിലധികം കുറവും 18 കാരറ്റ് സ്വർണ്ണത്തിൽ നിന്ന് ഏകദേശം 85 ദിർഹത്തിന്റെ കുറവുമാണ്.

വജ്രാഭരണ പ്രിയർക്ക് 'ഇരട്ടി മധുരം'

പുതിയ നീക്കം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വജ്രം പതിപ്പിച്ച ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളായിരിക്കുമെന്നാണ് ജ്വല്ലറി രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാൻസ്‌ ജുവൽസിന്റെ മാനേജിംഗ് ഡയറക്ടർ അനിൽ ധനക് പറയുന്നതനുസരിച്ച്, വജ്രം, അല്ലെങ്കിൽ ലാബിൽ വളർത്തിയ വജ്രങ്ങൾ പതിപ്പിച്ച ആഭരണങ്ങളിൽ സ്വർണ്ണം ഒരു 'സപ്പോർട്ട് മെറ്റൽ' മാത്രമായിരിക്കും.

"അത്തരം ഉപഭോക്താക്കൾക്ക്, 14 കാരറ്റ് കൂടുതൽ ഈടുനിൽക്കുന്ന മൗണ്ടിംഗുകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്നു. ഇത് ഉൽപ്പന്നത്തിന്റെ രൂപത്തെ ബാധിക്കുകയുമില്ല," അദ്ദേഹം പറഞ്ഞു.

യുവതലമുറയെ ലക്ഷ്യമിട്ട് കുറഞ്ഞ വില

സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയ സാഹചര്യത്തിൽ, താങ്ങാനാവുന്ന വിലയിലുള്ള ആഭരണങ്ങൾ തേടുന്നവരെ 14 കാരറ്റ് ആകർഷിക്കുമെന്ന് ബഫ്‌ലെ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ചിരാഗ് വോറ വ്യക്തമാക്കി. യുവജനങ്ങൾക്കും ആദ്യമായി ആഭരണം വാങ്ങുന്നവർക്കും 14 കാരറ്റ് സ്വർണ്ണവുമായി പരിചയമുള്ള പ്രവാസി ഉപഭോക്താക്കൾക്കും ഇത് വലിയ ആശ്വാസമാകും.

"താങ്ങാനാവുന്ന വില യൂണിറ്റ് വിൽപ്പന വർദ്ധിപ്പിക്കും, ഇത് റീട്ടെയിലർമാർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ പ്രോത്സാഹനമാകും," വോറ പറഞ്ഞു. "പരമ്പരാഗത മൂല്യത്തിന് 22 കാരറ്റ്, ആഡംബര ഫാഷന് 18 കാരറ്റ്, ഇനി ആധുനിക ഫാഷന് 14 കാരറ്റ് എന്നിങ്ങനെയുള്ള വ്യക്തമായ ശ്രേണിയിലുള്ള ഓപ്ഷനുകൾ വ്യാപാരികൾക്ക് നൽകാനാകും." അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷമായി സ്വർണ്ണ വില കുതിച്ചുയർന്നത് ആഭരണ വിൽപ്പനയെ സാരമായി ബാധിച്ചിരുന്നു. 2025 ഒക്ടോബറിൽ വില റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ, യുഎഇയിൽ സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡ് കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ വ്യക്തമാക്കുന്നു.

2025-ലെ മൂന്നാം പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 6.3 ടണ്ണായി കുറഞ്ഞിരുന്നു. ഇത് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്.  ഈ ഡിമാൻഡ് കുറവിന് പ്രധാന കാരണം വർദ്ധിച്ച സ്വർണ്ണവിലയാണ്. ഈ സാഹചര്യത്തിൽ, ഭാരം കുറഞ്ഞതും ജീവിതശൈലിയോട് ഇണങ്ങിയതുമായ ആഭരണങ്ങളോടുള്ള ഉപഭോക്തൃ മുൻഗണന വർധിച്ചതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു. 

വില വർദ്ധനവ് കാരണം വജ്രങ്ങൾ പതിച്ച ആഭരണങ്ങൾക്കുള്ള ആവശ്യം ഉയർന്നതും വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്. ഈ സാഹചര്യത്തിൽ, 14 കാരറ്റ് സ്വർണ്ണത്തിന്റെ വരവ് വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നും വിൽപ്പന മെച്ചപ്പെടുത്തുമെന്നുമാണ് ജ്വല്ലറി ഉടമകൾ പ്രതീക്ഷിക്കുന്നത്.

affordable 14k gold trends boost demand in dubai, delivering stylish value while captivating diamond jewelry enthusiasts seeking smart luxury choices

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  2 hours ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  2 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 hours ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  4 hours ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  4 hours ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  4 hours ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 hours ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  5 hours ago