മഞ്ചേശ്വരത്ത് ഗൃഹനാഥനെയും ഭാര്യയെയും ബന്ദികളാക്കി വന്‍ കവര്‍ച്ച
മഞ്ചേശ്വരം: വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മുഖംമൂടി സംഘം ആര്.എസ്.എസ് നേതാവിനെയും ഭാര്യയെയും ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തി. ആര്.എസ്.എസ് മഞ്ചേശ്വരം താലൂക്ക് സംഘചാലക് ഹൊസങ്കടി കടമ്പാര്‍ മനയിലെ രവീന്ദ്രനാഥ് ഷെട്ടി (72)യുടെ വീട്ടിലാണ് കവര്‍ച്ച.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. 30 പവന്റ സ്വര്‍ണാഭരണങ്ങളും 30000 രൂപയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സംഘം കവര്‍ന്നു. കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ ഷെട്ടിയുടെ കഴുത്തിന് മുറിവേറ്റു. സംഭവത്തില്‍ മഞ്ചേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ മുന്‍ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച് അകത്തുകടന്ന സംഘം ശബ്ദം കേട്ടുണര്‍ന്ന രവീന്ദ്രനാഥ ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയേയും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മഹാലക്ഷ്മി ധരിച്ചിരുന്ന ആഭരണങ്ങളും, അലമാരയുടെ താക്കോല്‍ വാങ്ങി അതിനകത്തുണ്ടായിരുന്ന സ്വര്‍ണവും പണവും സംഘം കവര്‍ന്നു.
ഇവരുടെ മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കവര്‍ച്ചക്കുശേഷം ഇരുവരെയും ഒരുമുറിക്കകത്താക്കി പൂട്ടിയിടുകയും ഷെട്ടിയുടെ കാറിന്റെ താക്കോല്‍ കൈക്കലാക്കി രക്ഷപ്പെടുകയുമായിരുന്നു.
കവര്‍ച്ചാ സംഘം വീട്ടില്‍നിന്നു പോയെന്ന് ഉറപ്പിച്ചതിനുശേഷം പൂട്ടിയിട്ട വാതില്‍ തകര്‍ത്താണ് ഷെട്ടിയും ഭാര്യയും വീടിനു പുറത്തെത്തിയത്. ഇവരുടെ ബഹളം കേട്ടെത്തിയ പരിസരവാസികളാണ് പൊലിസില്‍ വിവരമറിയിച്ചത്.
ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ്, കുമ്പള സി.ഐ വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ. പി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."