ഗ്വാണ്ടാനാമോയിലെ ക്യാംപ്-5 അടച്ചുപൂട്ടി
ഗ്വാണ്ടാനാമോ: ഗ്വാണ്ടാനാമോ തടവറയിലെ ഒരു ക്യാംപ് യു.എസ് അടച്ചുപൂട്ടി. തടവറ അടയ്ക്കുമെന്ന ഒബാമ ഭരണകൂടത്തിന്റെ ആദ്യ നടപടിയാണിത്.
നേരത്തെ ഗ്വാണ്ടാനാമോയിലെ 15 തടവുകാരെ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. 100 സെല്ലുകളുള്ള ക്യാംപാണ് അടച്ചുപൂട്ടിയത്. ക്യാംപ്-5 ആണ് അടച്ചതെന്ന് യു.എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അടച്ചുപൂട്ടിയ ക്യാംപ് മെഡിക്കല്‍ ക്ലിനിക് ആക്കി മാറ്റും. യുദ്ധക്കുറ്റവാളികളെയും നിരാഹാര സമരക്കാരെയും പാര്‍പ്പിച്ച കേന്ദ്രമാണ് ക്യാംപ്-5. ഇവിടെയുള്ള തടവുകാരെ ക്യാംപ്-6 ലേക്ക് മാറ്റി. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടവരെ രഹസ്യമായി പാര്‍പ്പിച്ച തടവുകേന്ദ്രമായ ക്യാംപ് -7നടുത്താണിത്.
ക്യാംപ്-5ലെ തടവുകാരെ ഓഗസ്റ്റ് 19 മുതല്‍ മാറ്റി പാര്‍പ്പിച്ചു തുടങ്ങിയിരുന്നു. നേരത്തേ യു.എ.ഇയിലേക്ക് അയച്ച 15 തടവുകാരും ഈ ക്യാംപിലാണ് കഴിഞ്ഞിരുന്നത്.
നിലവില്‍ 61 തടവുകാരാണ് ഗ്വാണ്ടാനാമോയില്‍ അവശേഷിക്കുന്നത്. 2000 യു.എസ് സൈനികരാണ് ഗ്വാണ്ടാനാമോയിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 400 സൈനികരാക്കി ചുരുക്കും.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് 17 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചാണ് ക്യാംപ്-5 നിര്‍മിച്ചത്. 24 മണിക്കൂറും സുരക്ഷാ നീരീക്ഷണ സംവിധാനമുള്ള ക്യാംപാണിത്. 2013ല്‍ 100 ലേറെ തടവുകാര്‍ ക്യാംപില്‍ കൂട്ട നിരാഹാര സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."