HOME
DETAILS

പുതിയാപ്ല അബ്ദുറഹ്മാൻ മുസ്ലിയാർ പാനായിക്കുളം

  
December 06, 2025 | 3:08 PM

Panayikkulam Abdul Rahman Musliyar puthiyappla

കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതനും, മുഫ്തിയും, വിവിധ ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ. എറണാകുളം ജില്ലയിലെ പാനായിക്കുളത്ത് 1874 ( ഹിജ്റ 1271)ലാണ് ജനനം. വെളിയങ്കോട്ടെ കുട്ട്യാമു മുസ്ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യുക കാരണമാണ് "പുതിയാപ്ല' എന്ന പേരിലറിയപ്പെട്ടത്. 

 അദ്ദേഹത്തിൻറെ അദ്ധ്യക്ഷതയിൽ സമസ്ത അനവധി യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഉന്നത പണ്ഡിതന്മാരെല്ലാം വളരെ ആദരവോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. 1961-ൽ കക്കാട്ട് നടന്ന സമസ്തയുടെ 21-ാം സമ്മേളനം പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ നഗരിയിലായിരുന്നു. 1957-ൽ 83-ാം വയസ്സിലാണ് വഫാത്തായത്. 


 പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ നിന്ന് പെരുമ്പടപ്പ് റൂട്ടിൽ പുറങ്ങ് ജുമാമസ്ജിദിനു സമീപമാണ് മഖ്ബറ. സൗകര്യങ്ങളും സാമ്പത്തിക സൗകര്യങ്ങളും വേണ്ടത് പോലെ ഇല്ലാതെ പ്രയാസപ്പെടുത്തിയ ഘട്ടത്തിൽ ദീനിന്റെ പ്രചാരണത്തിന് മഹാനവർകൾ അനുഷ്ടിച്ച ത്യാഗങ്ങൾ ഏറെ വിലമതിക്കും.


പുതിയാപ്ല അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ (കുട്ട്യാമു മുസ്ലിയാരുടെ മൂത്ത മകൾ ഖദീജക്കുട്ടി) വലിയ പണ്ഡിതയായിരുന്നു. ഉയർന്ന കിതാബുകൾ വീട്ടിൽ വെച്ചു സ്ത്രീകൾക്കു ദർസ് നടത്തിയിരുന്നു.  പണ്ഡിത വരേണ്യരായ കെ.കെ സദഖതുല്ല മുസ്ല്യാർ,    കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്ലിയാർ തുടങ്ങിയ ഉന്നതരുടെ ഗുരുവാണ് പുതിയാപ്ല അബ്ദുറഹ്മാൻ മുസ്ലിയാർ. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പ്രധാന മുരീദുമായിരുന്നു. 

പേര്: പുതിയാപ്ല അബ്ദുറഹ്മാൻ മുസ്ലിയാർ

(പാനായിക്കുളം അബ്ദുറഹ്മാൻ മുസ്ലിയാർ)

ജനനം: ഏകദേശം 1874 (മരണം 1957-ൽ 83-ാം വയസ്സിൽ ആയതിനാൽ കണക്കാക്കിയത്)

ജന്മസ്ഥലം: പാനായിക്കുളം, എറണാകുളം ജില്ല, കേരളം

മരണം (വഫാത്ത്): 1957

പ്രായം: 83 വയസ്സ്

ഖബറിടം (മഖ്ബറ): പുറങ്ങ് ജുമാമസ്ജിദിനു സമീപം, പൊന്നാനി, മലപ്പുറം ജില്ല.

പ്രധാന ഗുരു: വെളിയങ്കോട് കുട്ട്യാമു മുസ്ലിയാർ

പ്രധാന ശിഷ്യർ: ശൈഖുനാ ശംസുൽ ഉലമാ, ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ (പ്രധാന മുരീദ്).

ഭാര്യ: ഖദീജക്കുട്ടി (വെളിയങ്കോട് കുട്ട്യാമു മുസ്ലിയാരുടെ മൂത്ത മകൾ, വലിയ പണ്ഡിത).

പ്രധാന മക്കൾ: ബാപ്പു മുസ്ലിയാർ (സൂഫീ വര്യൻ), അബ്ദുൽഖാദർ മുസ്ലിയാർ, അബൂതുറാബ് മുസ്ലിയാർ (അറബി സാഹിത്യകാരൻ), അബൂ ഉബൈദ് മുസ്ലിയാർ.

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.

Biography of Panayikkulam Abdul Rahman Musliyar, Kerala’s eminent Samastha scholar, spiritual leader, and mentor to many great ulema who shaped Islamic education in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  2 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  2 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  2 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  2 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  2 days ago