കൊട്ടിക്കലാശം: ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും; കളംനിറഞ്ഞ് 'വിവാദ' രാഷ്ട്രീയം
കൊച്ചി: തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യം മുതൽ അവസാനം വരെ വികസനത്തെക്കാൾ ചർച്ചയായത് വിവാദങ്ങളാണ്. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധയ്ക്കുശേഷം രണ്ടാഴ്ച നീണ്ടുനിന്ന കടുത്ത പ്രചാരണകാലത്തുപോലും പ്രാദേശികതലത്തിലെ വികസനങ്ങളുൾപ്പെടെ ചർച്ചയായില്ല. കൊതുകുശല്യവും തെരുവുനായ്ക്കളുടെ ആക്രമണവും മാലിന്യപ്രശ്നങ്ങളുമൊക്കെ മുന്നണികൾ അവതരിപ്പിച്ച പ്രകടനപത്രികകളിൽ മാത്രം ഒതുങ്ങി.
ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ബലാത്സംഗക്കേസും പി.എം ശ്രീ പദ്ധതിയുമൊക്കെ ആദ്യം മുതൽ പ്രചാരണവിഷയമായി. ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെട്ടതും കോടതികളുടെ പരാമർശങ്ങളുമൊക്കെ യു.ഡി.എഫ് എൽ.ഡി.എഫിനെതിരേയുള്ള ആയുധമാക്കി. പ്രചാരണരംഗത്തിറങ്ങി ഇമേജ് തിരിച്ചുപിടിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ശ്രമമാണ് കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായത്.
യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖംരക്ഷിക്കാൻ നേതൃത്വം നടത്തിയ ശ്രമം രാഹുലിൻ്റെ ഒളിച്ചോട്ടത്തോടെ ഇടതുമുന്നണിക്ക് കിട്ടിയ മറ്റൊരു പ്രചാരണായുധവുമായി.
പി.എം ശ്രീയിൽ ജോൺബ്രിട്ടാസ് എം.പി നടത്തിയ ഇടപെടലും പ്രചാരണരംഗത്ത് ഇടംനേടി. അവസാനദിവസങ്ങളിൽകിഫ്ബിയിൽ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് നൽകിയതും പ്രചാരണത്തിൻ്റെ ഗതിമാറ്റി.
വിവാദങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിലും വൈറലായത്.
വിദ്വേഷ പ്രചാരണം രൂക്ഷമായപ്പോൾ രാഹുൽ ഈശ്വരിനെ പോലുള്ളവർക്ക് നിയമനടപടി നേരിടേണ്ടിയും വന്നു. 11നാണ് തൃശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്.
the kottikalasam (grand finale/culmination of public campaigning) for elections in seven districts (from Thiruvananthapuram to Ernakulam) ends today, shifting the focus to 'silent campaigning'. the entire campaign was heavily dominated by controversial political issues (including the sabarimala gold scam, the rahul mangkootathil case, and the kifbi ed notice) rather than discussions on local development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."