HOME
DETAILS

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

  
ബാസിത് ഹസൻ 
December 07, 2025 | 2:24 AM

No job in cooperative institutions without police verification candidate must pay 1000 fee procedures released

തൊടുപുഴ: സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഇനി പൊലിസ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കി. ഇത് സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത്ബാബു പുറത്തിറക്കി. ഓരോ വെരിഫിക്കേഷൻ കേസിനും ഉദ്യോഗാർഥി 1000 രൂപ ഫീസ് നൽകേണ്ടിവരും.

കേരള സഹകരണ സംഘം നിയമം വകുപ്പ് 80നും ചട്ടങ്ങൾക്കും വിധേയമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ അന്നേ ദിവസം തന്നെ സ്വഭാവ പരിശോധനയ്ക്കും മുൻകാല പരിശോധനയ്ക്കും വിവരങ്ങൾ നിയമനാധികാരിക്ക് കൈമാറണം. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ, നിയമനാധികാരി വെരിഫിക്കേഷനായുള്ള ഫോം പൊലിസിന് അയക്കണം. അന്വേഷണ തീയതിക്ക് മൂന്ന് വർഷം മുമ്പുള്ള കാലയളവിൽ സ്ഥിരതാമസമാക്കിയ ജില്ലയിലെയും, ആറ് മാസത്തിൽ കൂടുതൽ താമസിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിലെയും പൊലിസ് സൂപ്രണ്ട് /കമ്മിഷണർക്കാണ് ഫോം അയക്കേണ്ടത്.

അന്വേഷണ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തിനിടെ, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ആറ് മാസത്തിൽ കൂടുതൽ താമസിച്ചിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട ജില്ലകളിലെ വെരിഫൈയിംഗ് അതോറിറ്റികളെ നിയമനാധികാരി ബന്ധപ്പെട്ട് സ്വഭാവവും മുൻകാല ചരിത്രവും പരിശോധിക്കണം.

പൊലിസ് അധികാരികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ, നിയമനം അസ്ഥിരപ്പെടുത്തുന്നതിന് നിയമനാധികാരിക്ക് താത്കാലിക തീരുമാനമെടുക്കാം. എന്നാൽ, വിശദീകരണം നൽകുന്നതിന് അവസരം നൽകിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ. വെരിഫിക്കേഷൻ റിപ്പോർട്ടുകൾ അനുകൂലമാണെങ്കിൽ, നിയമനം ക്രമപ്പെടുത്താൻ നിയമനാധികാരിക്ക് നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

 

 

The government has mandated police verification for all new hires in cooperative institutions to ensure background integrity. Applicants will be required to pay a non-refundable fee of ₹1,000 as part of the application process. Detailed procedures outlining this new requirement and the fee payment mechanism have been officially released.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 10 പുതിയ പള്ളികൾ തുറന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ്‌; 5 എണ്ണം കൂടി ഉടൻ

uae
  •  11 days ago
No Image

ജോലിയിൽ ശകാരിച്ചതിന് പ്രതികാരം; ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ കേസ്

Kerala
  •  11 days ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡി.എ കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

Kerala
  •  11 days ago
No Image

ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടേയും പള്ളി നിര്‍മിക്കാന്‍ അനുവദിക്കരുത്,  നിര്‍മിച്ചാല്‍ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് അനുമതി നല്‍കണമെന്നും പൊതുതാല്‍പര്യ ഹരജി;  തള്ളി സുപ്രിം കോടതി 

National
  •  11 days ago
No Image

വീട്ടുകാരെ പൂട്ടിയിട്ട് അർദ്ധരാത്രി കാറുമായി കറക്കം; കൗമാരക്കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

Kerala
  •  11 days ago
No Image

വേനൽ ചൂടിൽ എസി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; ഒരു മണിക്കൂർ കാർ എസി പ്രവർത്തിപ്പിക്കാൻ ഇത്രയും രൂപയാകുമോ

auto-mobile
  •  11 days ago
No Image

'യുദ്ധം തുടര്‍ന്നാല്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി, അവരത് അവസാനിപ്പിച്ചു' ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ട്രംപ് 

International
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയിലെ അറസ്റ്റ് യുവതീപ്രവശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം; സര്‍ക്കാരിനെതിരെ തന്ത്രി

Kerala
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  11 days ago
No Image

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

International
  •  11 days ago