HOME
DETAILS

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

  
Web Desk
December 07, 2025 | 3:04 AM

cpm once again defies collectors directive on progress report distribution in kozhikode corporation udf intensifies protest

കോഴിക്കോട് : കോർപറേഷനിൽ ഭരണസമിതി പുറത്തിറക്കിയ ലഘുലേഖ കലക്ടറുടെ വിലക്ക് ലംഘിച്ച് വീണ്ടും വിതരണം ചെയ്തു. നഗരഹൃദയത്തിൽനിന്ന് മാറിയുള്ള വാർഡുകളിലാണ് ഇന്നലെയും വ്യാപകമായി ലഘുലേഖകൾ വിതരണം ചെയ്തത്.

പെരുമാറ്റ ചട്ടം ലംഘിച്ചാണ് ലഘുലേഖ പുറത്തിറക്കിയതെന്നും വിതരണം നിർത്തിവയ്ക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ പാർട്ടി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്  ലഘുലേഖ വിതരണം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ കലക്ടറുടെ നിർദേശം മറികടന്ന് വീണ്ടും വിതരണം തുടരുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

അതേസമയം ലഘുലേഖ ഇറക്കിയ സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി കലക്ടർക്ക് വിശദീകരണം നൽകി. കഴിഞ്ഞ ഒക്ടോബറിലാണ് ഭരണസമിതിയുടെ പ്രോഗ്രസ് റിപ്പോർട്ട് 'തിളക്കം' എന്ന പേരിൽ പുറത്തിറക്കിയതെന്നും കൗൺസിലർമാർക്ക് മാത്രമാണ് ഇവ വിതരണം ചെയ്തതുമെന്നാണ് സെക്രട്ടറി നൽകിയ വിശദീകരണം. 

കൗൺസിലിൽ ഇവ വിതരണം ചെയ്തതിന്റെയും കൗൺസിലർമാർ കൈപറ്റിയതായി തെളിയിക്കുന്നതുമായ രേഖകൾ ഹാജരാക്കാൻ കലക്ടർ നിർദേശിച്ചു. ഈ രേഖകൾ ലഭിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് കൈമാറുകയെന്ന് കലക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. വീണ്ടും ലഘുലേഖ വിതരണം ചെയ്ത സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020-25 വർഷത്തെ ഭരണത്തിന്റെ പ്രോഗ്രസ് കാർഡ് എന്ന നിലയിൽ തിളക്കം എന്ന പേരിലാണ് വർണ ചിത്രങ്ങളോടു കൂടിയ ലഘുലേഖ പുറത്തിറക്കിയത്.

കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് (തിളക്കം) വിതരണം ചെയ്യുന്നതിനെതിരേ കോർപറേഷൻ 70-ാം വാർഡ് ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസ് കലക്ടർക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയാണ് പരാതി നൽകിയത്.

 

 

The Communist Party of India (Marxist) (CPM) allegedly went against the District Collector's instructions regarding the distribution of the Corporation's progress report. This action has led to a strong protest from the United Democratic Front (UDF).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  2 hours ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  3 hours ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  3 hours ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  4 hours ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  4 hours ago
No Image

ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും

Kerala
  •  4 hours ago
No Image

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

International
  •  4 hours ago
No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  4 hours ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  4 hours ago