തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്
തൃശൂർ: പൂരത്തിന്റെ കൊട്ടിക്കലാശം പോലെ ത്രസിപ്പിക്കുന്ന ആരവമാണ് ജില്ലയിൽ. രാഷ്ട്രീയമേധാവിത്വം പിടിക്കാൻ യു.ഡി.എഫും മേൽക്കൈ നിലനിർത്താൻ എൽ.ഡി.എഫും കിണഞ്ഞുശ്രമിക്കുന്നതിനിടെ അടിയൊഴുക്കു ഭീതിയുമുണ്ട്. ശബരിമല, വിലക്കയറ്റം, ക്രമസമാധാന തകർച്ച എന്നിവ ഉയർത്തി കളംനിറഞ്ഞ യു.ഡി.എഫ്, മികച്ച ഹോംവർക്കുമായാണ് ഇറങ്ങിയിരിക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങൾ ഏതുവഴി വീശുമെന്ന സന്ദേഹത്തിൽ ഇടതുമുന്നണി ജാഗ്രതയിലാണ്. രാഹുൽ വിഷയവും വികസനവും നിരത്തി വോട്ടർമാരെ ചേർത്തുപിടിക്കാനാണ് സി.പി.എം ശ്രമം. അടാട്ടു പഞ്ചായത്തിലേക്കു എ.ഐ.സി.സി അംഗം അനിൽ അക്കരയെ രംഗത്തിറക്കിയത് കോൺഗ്രസ് എത്രമാത്രം ഗൗരവമായാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നതിന്റെ നേർചിത്രമായി.
കോർപറേഷനിലെ 56 ഡിവിഷനുകളിൽ ഒരുഡസനോളം സീറ്റുകളാണ് ഭരണം ആർക്കെന്ന് നിർണയിക്കുകയെന്നാണ് സൂചന. മേയർ എം.കെ വർഗീസിന്റെ പല നടപടികളും വിവാദമാക്കിയാണ് യു.ഡി.എഫ് നീക്കം. 10 ഡിവിഷനുകളിൽ ശക്തമായ ത്രികോണമത്സരമാണ്. കോൺഗ്രസിനു കുരിയച്ചിറ, മിഷൻക്വാർട്ടേഴ്‌സ് സീറ്റുകളിലെയും ഇടതിനു കോട്ടപ്പുറത്തെയും വിമതർ തലവേദനയാണ്. എൻ.ഡി.എയ്ക്കു വടൂക്കരയിലും വിമതനുണ്ട്. മുമ്പു രണ്ടുവട്ടം ഭരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.എഴ് നഗരസഭകളിൽ കൊടുങ്ങല്ലൂരിലാണ് ഏറ്റവും കടുത്ത പോരാട്ടം. മുൻതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ഇടതിനും രണ്ടിടത്ത് യു.ഡി.എഫിനുമായിരുന്നു ഭരണം. ഇക്കുറി മുന്നേറ്റമുണ്ടാകുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു.
17 ബ്ലോക്ക് പഞ്ചായത്തുകളിലും വൻ വികസന പദ്ധതികളുമായാണ് വോട്ടുതേടൽ. 2020 ൽ 86 ഗ്രാമപഞ്ചായത്തുകളിൽ 69 ലും ഇടതു മുന്നേറ്റമായിരുന്നു. 16 യു.ഡി.എഫിനും ഒന്ന് എൻ.ഡി.എയ്ക്കും കിട്ടി. ജില്ലാപഞ്ചായത്തിൽ ഇടതുപക്ഷം ഹാട്രിക് ലക്ഷ്യത്തിലാണ്. ഇവിടെ നിലവിൽ 24 എൽ.ഡി.എഫും അഞ്ച് കോൺഗ്രസുമാണ്. ഇക്കുറി സീറ്റുകൾ 30 ആയി. കോൺഗ്രസിനു വിമതശല്യം കുറഞ്ഞ തെരഞ്ഞെടുപ്പാണിത്.
ഒരു ദശാബ്ദമായി ലോക്‌സഭാഫലം ഒഴിച്ചുനിർത്തിയാൽ ഇടതുതേരോട്ടമായിരുന്നു. 2019ൽ യു.ഡി.എഫിന് ലോക്‌സഭയിലേക്കു ജയിക്കാനായി. വോട്ടുചോരി വിവാദം വോട്ടർമാരുടെ മനസിൽ എത്തിച്ചെന്നാണ് കോൺഗ്രസ് വിശ്വാസം. വികസനവും കോൺഗ്രസിലെ ചേരിപ്പോരും പറഞ്ഞാണ് ഇടതുപക്ഷം വോട്ടുതേടുന്നത്.
The local body elections in Thrissur are witnessing a fierce political battle, particularly for the Thrissur Corporation, which is often called the "glamour Corporation" of Kerala politics. The Left Democratic Front (LDF), which held power for the last two terms, is attempting to secure a hat-trick but is wary of 'undercurrents' and rebel candidates in its strongholds. Their campaign focuses on the ₹1,500 crore development projects and continuity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."