സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം ഇതുവരെ 4,000ലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്.
അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തത്. 700 പേര്‍ക്ക്് രോഗം സ്ഥിരീകരിക്കുകയും രണ്ടു പേര് മരിക്കുകയും ചെയ്തു. തെക്കന്‍ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ചത്. കൊല്ലത്ത് 602 പേര്‍ക്കും പത്തനംതിട്ടയില്‍ 502 പേര്‍ക്കും കോട്ടയത്ത് 487 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുറവ് ഡെങ്കിപ്പനി ബാധിതരുള്ളത്. 60 പേര്‍ക്കാണ് കണ്ണൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാലക്കാട്ടും കോഴിക്കോട്ടുമാണ് ഡെങ്കിപ്പനിബാധിതര്‍ കുറവുള്ള മറ്റ് ജില്ലകള്‍. ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനിബാധ റിപ്പോര്‍ട്ട്്് ചെയ്തത്്. 1,288 പേര്‍ക്ക്് ജൂണില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡെങ്കിപ്പനി വ്യാപകമായി. 2014ല്‍ 2,548 പേര്‍ക്കാണ് സംസ്ഥാനത്ത്് ഡെങ്കിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, 2015ല്‍ അത് 4,114 ആയി ഉയര്‍ന്നു. ഇതിനേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ്് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും ഈ വര്‍ഷവും ഡെങ്കിപ്പനി ക്രമാതീതമായി വര്‍ധിച്ചു. ഇപ്പോഴും ഡെങ്കിപ്പനി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്്്. അതിനാല്‍ കൊതുകു നിര്‍മാര്‍ജനവും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്നുണ്ടെന്ന്്് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."