അനുശ്രീക്ക് സഹായവുമായി വാട്സ്അപ്പ് കൂട്ടായ്മ
പട്ടാമ്പി: കരള്‍ രോഗം ബാധിച്ച് ശസ്ത്രക്രിയചികിത്സക്കായി പണമില്ലാതെ കഷ്ടപ്പെടുന്ന അനുശ്രീയുടെ കുടുംബത്തിന് ആശ്വാസമായി വാട്സ് അപ്പ് കൂട്ടായ്മ ആറഴ ദിവസത്തിനുള്ളില്‍ സ്വരൂപിച്ചത് ഒന്നരലക്ഷം രൂപ. പരുതൂര്‍ ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഫെയ്സ്ബുക്കില്‍ അനുശ്രീയുടെ നൊമ്പരം അറിയിച്ചിരുന്നു.
ഇതിന് പിറകെയാണ് നാട്ടുകാരായ പള്ളിപ്പുറത്തെ ഒരുകൂട്ടം യുവാക്കള്‍ പണം സ്വരൂപിക്കാനായി വാട്സ്അപ്പ് കൂട്ടായ്മയിലൂടെ നാട്ടിലെയും വിദേശത്തെയും സുഹൃത്തുക്കളിലേക്ക് സഹായഹസ്തം തേടിയത്. യുവാക്കള്‍ സ്വരൂപിച്ച തുക അനുശ്രീ ചികിത്സാ സഹായസമിതിഅംഗങ്ങള്ക്ക് കൈമാറി. പരുതൂര്‍ മുടപ്പക്കാട് പാതിരിക്കോട്ടില് വിജയന്റെയും സുനിഷയുടെയും ഏകമകളാണ് അനുശ്രീ.
കുളമുക്ക് എ.എം.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മഞ്ഞപിത്തം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കിയത്.
കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്യാനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഇരുപത് ലക്ഷത്തിലേറെ ചികിത്സാചെലവ് വരുന്ന അനുശ്രീക്ക് അമ്മ തന്റെ കരള്‍ നല്കാന് തയ്യാറായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."