HOME
DETAILS

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

  
December 08, 2025 | 5:59 AM

real madrid legend guti talks about cristiano ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇരുവരും തങ്ങളുടെ പ്രതിഭ കൊണ്ട് ഫുട്ബോൾ ലോകത്തിൽ ശക്തമായ ആധിപത്യം പുലർത്തികൊണ്ടിരിക്കുകയാണ്. ഇപ്പോൾ റൊണാൾഡോയെയും മെസിയെയും മറികടക്കാൻ കിലിയൻ എംബാപ്പെ, ലാമിൻ യമാൽ തുടങ്ങിയ താരങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി. 

''ആരും ക്രിസ്റ്റ്യാനോയെ തോൽപ്പിക്കാൻ പോവുന്നില്ല. റയൽ മാഡ്രിഡിലും ഫുട്ബോളിലും തന്റെ തുടർച്ചയുടെ ഒരു യുഗം അടയാളപ്പെടുത്തിയ താരമാണ് അദ്ദേഹം. റൊണാൾഡോയെയും മെസിയെയും മറികടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു താരവും ചെയ്യേണ്ട പ്രധാന കാര്യമെന്തെന്നാൽ പ്രകടന നിലവാരം നിലനിർത്തുകെയെന്നതാണ്. 10 നല്ല മത്സരങ്ങൾ കളിച്ചാൽ മാത്രം പോരാ എല്ലാ മത്സരങ്ങളിലും മികച്ച നിലവാരത്തിൽ കളിക്കണം. എംബാപ്പെ, ലാമിൻ എന്നിവരും മറ്റ് താരങ്ങളും മെസിയെയും റൊണാൾഡോയെയും മറികടക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന വെല്ലുവിളി ഇതായിരിക്കും'' ഗുട്ടി എംഎസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. 

അതേസമയം 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗൽ ഗ്രൂപ്പ് കെയിലാണ് ഇടം പിടിച്ചത്. പോർച്ചുഗലിനൊപ്പം കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നീ ടീമുകളാണ് ഇടം നേടിയത്. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂ കാലിഡോണിയ, ജമൈക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ ടീമുകളിൽ ഏതെങ്കിലും ഗ്രൂപ്പ് കെയിൽ ഇടം നേടും. 

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Who is the best player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Both have been dominating the world of football with their talent. Now, Real Madrid legend Guti has openly spoken about what players like Kylian Mbappe and Lamine Yamal need to do to surpass Ronaldo and Messi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  2 hours ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  2 hours ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  3 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  3 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  4 hours ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  4 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  4 hours ago