HOME
DETAILS

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

  
December 08, 2025 | 11:01 AM

shocking video youth climbs on top of train risks life under 25000 kv electric line in uttar pradesh

ലഖ്നൗ: 25,000 കിലോ വാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക് ലൈനിന് താഴെ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറിയ ഒരു യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിലാണ് ഈ ‍ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അതേസമയം, യുവാവിനെ ആർപിഎഫ് ( റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്) ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് അതിസാഹസികമായി താഴെ ഇറക്കി. അതിവേഗമായിരുന്നു ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായി മാറിയത്. 

സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് മുകളിലൂടെ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ ഓടുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഇയാൾക്ക്, മുന്നിലായി ഒരു യുവാവ് ഷർട്ടില്ലാതെ ട്രെയിനിന് മുകളിലൂടെ നടക്കുന്നത് കാണാം.

യുവാവിനെ താഴെ ഇറക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ മറ്റൊരു ആർപിഎഫ് ഉദ്യോഗസ്ഥൻ മുന്നിലൂടെയും, യാത്രക്കാർ ട്രെയിനിൻ്റെ വശങ്ങളിലൂടെയും മുകളിൽ കയറി. ഒടുവിൽ എല്ലാവരും ചേർന്ന് ശ്രമകരമായ ദൗത്യത്തിലൂടെ യുവാവിനെ ട്രെയിനിന് മുകളിൽ നിന്ന് താഴേക്ക് വലിച്ചിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

റെയിൽവേയുടെ പ്രതികരണം

ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ വൈറലായിട്ടും റെയിൽവേ അധികൃതർ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. എന്നാൽ, വൈറലായ വീഡിയോകൾക്ക് താഴെ, ഉടനടി പ്രതികരിച്ച് യുവാവിനെ രക്ഷിച്ച ആർപിഎഫ് ഉദ്യോഗസ്ഥന് നിരവധി പേർ അഭിനന്ദനം അറിയിക്കുന്നുണ്ട്.

A disturbing video has gone viral showing a young man climbing onto the roof of a stationary train under a high-tension electric line carrying 25,000 KV of power in Pratapgarh, Uttar Pradesh. The incident occurred at Mauhar Pathak Railway Station, highlighting the reckless behavior and risk-taking attitude of some individuals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  3 hours ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  3 hours ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 hours ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 hours ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  3 hours ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  4 hours ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  4 hours ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  4 hours ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  4 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  4 hours ago