യുഎസില്‍ ഇന്ത്യന്‍ അരിക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ അരിക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്ക് അരി ഇനി യുഎസില്‍ കൊണ്ടു തള്ളാന്‍ പറ്റില്ലെന്നും യുഎസ് പ്രസിഡന്റ്. തീരുവയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് ട്രംപിന്റെ സൂചന നല്‍കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന ഒരു യോഗത്തിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം. അമേരിക്കന്‍ കര്‍ഷകര്‍ക്കു വേണ്ടി 12 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
യോഗത്തിനിടെ ഇറക്കുമതി മൂലം ആഭ്യന്തരവിപണിയില്‍ അരിവില കുറയുകയാണെന്ന് കെന്നഡി റൈസ് മില്‍ ഉടമ മെറല്‍ കെന്നഡി പറഞ്ഞു. തുടര്‍ന്ന് യുഎസിലേക്ക അരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് അധികൃതര്‍ കൈമാറുകയായിരുന്നു. ഇന്ത്യ, ചൈന, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ പ്രമുഖരായവര്‍. തുടര്‍ന്നാണ് ട്രംപ് ഇന്ത്യയെ കുറിച്ച് ട്രഷറി സെക്രട്ടറിയോട് ചോദിച്ചത്.
എന്തുകൊണ്ടാണ് ഇന്ത്യക്ക് അരി ഇറക്കുമതിക്കുള്ള അനുമതി നല്‍കിയിരിക്കുന്നത് എന്നും അവര്‍ക്ക് ഇറക്കുമതിക്ക് എന്തെങ്കിലും ഇളവുണ്ടോ എന്നും യുഎസ് പ്രസിഡന്റ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനോട് ചോദിച്ചു. മറുപടിയായി അദ്ദേഹം ഇന്ത്യക്ക് ഒരു ഇളവുമില്ലെന്നും അവരുമായി വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ട്രഷറി സെക്രട്ടറി മറുപടിയും നല്‍കി. അവര്‍ യുഎസില്‍ അരി കൊണ്ടുവന്ന് തള്ളുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കര്‍ശന നടപടിയും സ്വീകരിക്കണമെന്നും ട്രംപ് ട്രഷറി സെക്രട്ടറിയോട് നിര്‍ദേശിച്ചു.
കാനഡയില്‍ നിന്നുള്ള രാസവള ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. കനത്ത തീരുവ രാസവളത്തിനു ചുമത്തുമെന്ന സൂചനകളാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. യുഎസില്‍ പണപ്പെരുപ്പവും ഉപഭോക്തൃ വിലയും വലിയ രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. അതിനിടെയാണ് വീണ്ടും തീരുവ ചുമത്തി ട്രംപ് വീണ്ടും യുഎസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇന്ത്യയുമായും കാനഡയുമായും വ്യാപാരക്കരാര്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് അറിയിച്ചു. അതേസമയം നേരത്തേ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധികതീരുവ യുഎസ് ചുമത്തിയിരുന്നു.
U.S. President Donald Trump has indicated that additional tariffs will be imposed on Indian rice, stating that India will no longer be allowed to “dump” rice into the U.S. market. He made the remarks during a meeting at the White House, where he announced a $12-billion support plan for American farmers.
During the meeting, Merrel Kennedy of Kennedy Rice Mill noted that rising imports were lowering domestic rice prices. White House officials provided Trump with a list of major rice-exporting countries to the U.S., including India, China, and Thailand. Trump questioned why India was allowed to export rice to the U.S. and whether any concessions had been granted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."