യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു
ദുബൈ/ഓസ്റ്റിൻ/അജാക്സ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യു.എസിലും കാനഡയിലുമായി രണ്ട് പുതിയ ഷോറൂമുകൾ കൂടി തുറന്നു. യു.എസ്.എയിലെ ബ്രാൻഡിന്റെ ഏഴാമത്തെ ഷോറൂം ടെക്സാസിലെ ഓസ്റ്റിനിലും, കാനഡയിലെ മൂന്നാമത്തെ ഷോറൂം അജാക്സിലും തുറന്നു. വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം പത്തായി. കാനഡയിലെയും യു.എസ്.എയിലെയും പുതിയ ഷോറൂമുകൾ ബ്രാൻഡിന്റെ യഥാക്രമം 416-ാമത്തെയും 417-ാമത്തെയും ആഗോള ഷോറൂമുകളാണ്.
കാനഡയിലെ ഒന്റാറിയോയിൽ സ്ഥിതി ചെയ്യുന്ന അജാക്സിലുള്ള ഷോറൂം ഒന്റാറിയോ അസ്സോസിയേറ്റ് മിനിസ്റ്റർ ഓഫ് സ്മാൾ ബിസിനസ് നിന ടാംഗ്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓസ്റ്റിനിലുള്ള ഷോറൂം ലീൻഡർ സിറ്റി മേയർ നകോൾ തോംസൺ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇൻ്റർനാഷണൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മാനുഫാക്ചറിംഗ് ഹെഡ് ഫൈസൽ എ.കെ, ഡയരക്ടർ ഓഫ് ഫിനാൻസ് ആൻഡ് അഡ്മിൻ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ കെ.ഷാജി, നോർത്ത് അമേരിക്ക റീജിയണൽ ഹെഡ് ഓഫ് ഓപറേഷൻസ് ജോസഫ് ഈപ്പൻ, യു.എസ് ബ്രാഞ്ച് ഹെഡ് ജസാർ, കാനഡ ഓപറേഷൻസ് ഹെഡ് ഷർഫാസ് എൻ.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ ഈ മേഖലയിലെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്‌സിനു നോർത്ത് അമേരിക്കയിൽ നിലവിൽ 10 ഷോറൂമുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."