HOME
DETAILS

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

  
December 09, 2025 | 6:24 AM

kpcc president sunny joseph statement against adoor prakash

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിനെ തള്ളി കെപിസിസി. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.  സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

അതേസമയം അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് മറ്റ് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്ന് പറഞ്ഞ അടൂര്‍ പ്രകാശ് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  9 days ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  9 days ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  9 days ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  9 days ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  9 days ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  9 days ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  9 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  9 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  9 days ago