തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി. ഈ ജില്ലകളിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 70% പോളിങ് പിന്നിട്ടു.
എറണാംകുളത്താണ് ഏറ്റവും കൂടുതൽ പോളിങ് ഉള്ളത്. 73.16 ശതമാനമാണ് എറണാംകുളത്തെ പോളിങ് 65.74% പോളിങ്ങോടെ തിരുവന്തപുരമാണ് ഏറ്റവും കുറവ്. ആലപ്പുഴ 72.57%, ഇടുക്കി 70.00%, കോട്ടയം 69.50%, കൊല്ലം 69.11% പത്തനംതിട്ട 65.78% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് കണക്കുകൾ.
മൂന്ന് കോർപറേഷൻ, 39 മുൻസിപ്പാലിറ്റി, 7 ജില്ല പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമ പഞ്ചായത്ത്, 11168 വാർഡുകൾ എന്നിവിടങ്ങിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നാണ് നടക്കുന്നത്. തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."