കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍
കോളജുകള്‍ 20-ന്
തുറക്കും: 19ലെ
പരീക്ഷകള്‍ 24ലേക്ക് മാറ്റി
സര്‍വകലാശാലക്ക് കീഴിലെ കോളജുകളും പഠനവകുപ്പുകളും ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 20ന് തുറക്കും. 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 24 ന് നടത്തും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെയും യൂനിവേഴ്‌സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിലെയും നാലാം സെമസ്റ്റര്‍ എം.സി.എ (2014 അഡ്മിഷന്‍ റഗുലര്‍, 2011 മുതല്‍ 2013 വരെ അഡ്മിഷന്‍ സപ്ലിമെന്ററിലാറ്ററല്‍ എന്‍ട്രി - 2015 അഡ്മിഷന്‍ റഗുലര്‍2013 ആന്റ് 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 7 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്റ്റംബര്‍ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 30 രൂപ വീതം (പരമാവധി 150 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് പരീക്ഷകള്‍ (റഗുലര്‍2013 മുതലുള്ള അഡ്മിഷന്‍ റീഅപ്പിയറന്‍സ് സപ്ലിമെന്ററി 2013ന് മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ഒക്‌റ്റോബര്‍ നാലിന് ആരംഭിക്കും. പരീക്ഷ തുടങ്ങി 15 ദിവസത്തിനുള്ളില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാത്ത കോളജുകള്‍ 500 രൂപയും, ഫലം പ്രഖ്യാപിക്കുന്നതുവരെ 1000 രൂപയും പിഴ അടയ്‌ക്കേണ്ടതാണ്.
പുനഃക്രമീകരിച്ച തീയതി: ഡിസെര്‍ട്ടേഷന്‍
ഇവാലുവേഷനും
വൈവാ വോസിയും
നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് (റഗുലര്‍ സി.എസ്.എസ്‌പ്രെവറ്റ്‌പ്രെവറ്റ് സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഡിസെര്‍ട്ടേഷന്‍ ഇവാലുവേഷനും വൈവാ വോസിയ്ക്കും നിശ്ചിയിച്ചിരിക്കുന്ന തീയതി പുനക്രമീകരിച്ചു. അപേക്ഷകര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ടൈംടേബിള്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
2015 ഒക്‌റ്റോബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ മോഡല്‍ മൂന്ന് ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.ബി.എം., ബി.എഫ്.റ്റി, ബി.ടി.എസ് (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഒക്‌റ്റോബര്‍ 1 വരെ സ്വീകരിക്കും.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷ് പ്രോസസിങ് (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 26 വരെ സ്വീകരിക്കും.
2015 സെപ്റ്റംബര്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (നോണ്‍ സി.എസ്.എസ് - 2012ന് മുന്‍പുള്ള അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും.
2016 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക് (2014 അഡ്മിഷന്‍ - റഗുലര്‍ മാത്രം) യു.ജി.സി സ്‌പോണ്‍സേര്‍ഡ് സ്ട്രീം ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 26 വരെ സ്വീകരിക്കും.
തീയതി നീട്ടി
രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ യൂനിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 19ന് 5 മണി വരെയായി ദീര്‍ഘിപ്പിച്ചു.
പെണ്‍കുട്ടികള്‍ക്കായി
പ്രീ മാരിറ്റല്‍ കൗണ്‍സലിങ്
ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16-ന് രാവിലെ പത്ത് മണി മുതല്‍ പെണ്‍കുട്ടികള്‍ക്കായി പ്രീ മാരിറ്റല്‍ കൗണ്‍സലിങ് സെമിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9746904678 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ബിരുദ ഏകജാലക
പ്രവേശനം
ഏകജാലക ബിരുദ പ്രവേശനത്തില്‍ സെപ്റ്റംബര്‍ 20 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും പ്രവേശനം നടത്താവുന്നതാണ്. അഡ്മിറ്റ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 20-ന് വൈകുന്നേരം അഞ്ച് മണിക്കകം സര്‍വകലാശാലയിലേക്ക് അറിയിക്കണം.
പ്രവേശന റാങ്ക് ലിസ്റ്റ്
സെപ്റ്റംബര്‍ ഏഴിന് നടത്തിയ എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 20-ന് രാവിലെ പത്ത് മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ഹാജരാവണം. വിവരങ്ങള്‍ ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ബി.ടി.എ (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ (നവംബര്‍ 2014), രണ്ടാം സെമസ്റ്റര്‍ (ഏപ്രില്‍ 2015), മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2015), നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2016) റഗുലര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 14 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഫൈനല്‍ എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് (അഡീഷണല്‍സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ സെപ്റ്റംബര്‍ 28വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ നാല് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ മാറ്റി
സെപ്റ്റംബര്‍ 19-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (പഞ്ചവത്സരം) റഗുലര്‍സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 22-ലേക്ക് മാറ്റി.
വൈവാ വോസി
നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) വൈവാ വോസി സെപ്റ്റംബര്‍ 22 മുതലും ഇക്കണോമിക്‌സ് വൈവാ വോസി 26 മുതലും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.എം.എം.സി
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്ന്, നാല് സെമസ്റ്റര്‍ ബി.എം.എം.സി പ്രാക്ടിക്കല്‍ പരീക്ഷ തൃശൂര്‍ ഡിവൈന്‍ കോളജ്, കോഴിക്കോട് ഫാറൂഖ് കോളജ്, തരനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളജ്, രാമപുരം ജെംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, വേങ്ങര മലബാര്‍ കോളജ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20-ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ
അപേക്ഷ
2016 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മൂന്നാം സെമസ്റ്റര്‍ ബി.എസ്.സിബി.സി.എ (സി.സി.എസ്.എസ്) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് നവംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 28വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സിബി.സി.എ (സി.സി.എസ്.എസ്) നവംബര്‍ 2014 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എ,ബി.എസ്.സി,ബി.എം.എം.സി,ബി.കോം,ബി.ബി.എ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി (ഏപ്രില്‍ 2015) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ്.സി സുവോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്തംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ജൂലൈ, ഡിസംബര്‍, 2016 ജൂലൈ മാസങ്ങളില്‍ നടത്തിയ രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എം.സി.ജെ കോഴ്‌സിന്റെ പേര് എം.എ.ജെ.എം.സി എന്നാക്കി മാറ്റി
പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും മാസ്റ്റര്‍ ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (എം.സി.ജെ) പ്രോഗ്രാമിന്റെ പേര് മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ (എം.എ.ജെ.എം.സി) എന്നാക്കി മാറ്റി. ബാച്ചിലര്‍ ഓഫ് മള്‍ട്ടീമീഡിയ കമ്മ്യൂണിക്കേഷന്‍ (ബി.എം.എം.സി) പ്രോഗ്രാമിന്റെ പേര് ബി.എ മള്‍ട്ടീമീഡിയ എന്നും മാറ്റി.
ലൈബ്രറി പ്രവര്‍ത്തനം
ഓണം പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി ആഗസ്റ്റ് 17-ന് രാവിലെ പത്ത് മണി മുതല്‍ അഞ്ച് വരെയായിരിക്കും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."