allegation that the end button arranged by the election commission in local elections gives presiding officers the opportunity to misuse it.”
HOME
DETAILS
MAL
വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം
December 10, 2025 | 3:36 AM
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സംവിധാനിച്ച എൻഡ് ബട്ടൺ ദുരുപയോഗം ചെയ്യാൻ പ്രിസൈഡിങ് ഓഫിസർമാർക്ക് അവസരം നൽകുമെന്ന് ആക്ഷേപം. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടുകളാണ് ഉള്ളത്. വോട്ടർക്ക് മൂന്നു വോട്ടും ചെയ്യാൻ താൽപര്യമില്ലെങ്കിൽ ഒന്നോ രണ്ടോ വോട്ടോ കൊടുക്കാം. എന്നാൽ ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്നാമത്തെ ബാലറ്റ് യൂനിറ്റിൽ അവസാനം എൻഡ് ബട്ടൺ അമർത്തിയാൽ മാത്രമേ ബീപ് ശബ്ദം വന്ന് വോട്ടിങ് പ്രൊസസ് പൂർത്തിയാവുകയുള്ളു. നോട്ട ബട്ടൺ ഇല്ലാത്തതിനാൽ ഒന്നോ, രണ്ടോ വോട്ട് മാത്രം ചെയ്തുകഴിഞ്ഞവർ ആരെങ്കിലും എൻഡ് ബട്ടൺ അമർത്താതെ ബൂത്തിൽ നിന്ന് മടങ്ങിയാൽ പ്രിസൈഡിങ് ഓഫിസർ വോട്ടിങ് കംപാർട്ട്‌മെന്റിൽ ചെന്ന് എൻഡ് ബട്ടൺ അമർത്തണമെന്നാണ് നിർദേശം.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് അനുഭാവമുള്ള ഉദ്യോഗസ്ഥാനാണ് പ്രിസൈഡിങ് ഓഫിസർ എങ്കിൽ എൻഡ് ബട്ടന് പകരം ഇഷ്ടമുള്ള പാർട്ടിക്ക് ബാലറ്റ് ബട്ടൺ അമർത്തിയാലും വോട്ടിങ് പ്രൊസസ് പൂർത്തിയാവും. എൻഡ് ബട്ടൻ ആണോ ബാലറ്റ് ബട്ടൺ ആണോ അമർത്തിയതെന്ന് മറ്റു ഉദ്യോഗസ്ഥർക്കോ ബൂത്തിലുള്ള ഏജന്റുമാർക്കോ മനസിലാക്കാനാവില്ല.
ഇതിലൂടെ അട്ടിമറി സാധ്യതയും നിലനിൽക്കുമെന്ന് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സംശയിക്കുന്നു. വോട്ട് ചെയ്ത് കഴിഞ്ഞാൽ വോട്ടിങ് കംപാർട്ട്‌മെന്റിൽ പ്രിസൈഡിങ് ഓഫിസർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളു. തദ്ദേശ തെരഞ്ഞെടുപ്പിന് വിവിപാറ്റ് ഇല്ലാത്തതും ഫലത്തെ ബാധിക്കും. മാത്രമല്ല, പ്രിസൈഡിങ് ഓഫിസർ എൻഡ് ബട്ടൺ അമർത്തിയാൽ പോലും ഇതല്ലെന്ന് ഏജന്റിന് സംശയം തോന്നിയാൽ ബൂത്തിൽ അസ്വാരസ്യങ്ങൾക്കും ഇടയാക്കുമെന്ന് പോളിങ് ഉദ്യോഗസ്ഥർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."