HOME
DETAILS

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

  
Web Desk
December 10, 2025 | 6:22 AM

India to Remove All Toll Plazas Gadkari Announces Fully Digital Toll System Amid Fake Toll Plaza Concerns

 

രാജ്യത്തിന്റെ റോഡ്-ഹൈവേ ഗതാഗത സംവിധാനത്തില്‍ വലിയ മാറ്റമായി, അടുത്ത വര്‍ഷത്തോടെ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളും ബാരിക്കേഡുകളും പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ യാത്രക്കാര്‍ ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ടി വരില്ലെന്നും ടോള്‍ മുഴുവനായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ സ്വയമേവ പിടിക്കപ്പെടുമെന്നുമാണ് മന്ത്രി പറയുന്നത്. എന്നാല്‍ സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

എന്താ! ഇതൊക്കെ ഫേക്ക് ആണോ?

ഇതെല്ലാം നടക്കുമ്പോള്‍ ഗഡ്കരിയുടെ പ്രഖ്യാപനം

ഇന്ത്യയിലെ ടോള്‍പ്ലാസകള്‍ കുറയ്ക്കും
ഒടുവില്‍ പൂര്‍ണ്ണമായി ഒഴിവാക്കും.

അതുകേട്ട നാട്ടുകാര്‍ പറഞ്ഞു:
'മന്ത്രിയേ... നിങ്ങള്‍ ഒഴിവാക്കുന്നതിനു മുമ്പ്,
ഈ ഫേക്ക് ടോളുകള്‍ ആണ് ആദ്യം ഒഴിവാക്കേണ്ടത്!'

'ഇതുപോലെ ഫേക്ക് ടോള്‍പ്ലാസകള്‍ ഉണ്ടായാല്‍
ഒരു ദിവസം സര്‍ക്കാര്‍ തന്നെ ഗൂഗിള്‍ മാപ്പ് തുറന്ന് ചോദിക്കും:
'നമ്മുടെ ഹൈവേ എവിടെ പോയി എന്ന് ?'


ഗുജറാത്തിലെ വ്യാജ ടോള്‍ പ്ലാസ

ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ ദേശീയപാതയില്‍ ആണ് വ്യാജ ടോള്‍ പ്ലാസ സ്ഥാപിച്ചു പണം പിരിച്ചത്. വാഹനങ്ങള്‍ യഥാര്‍ത്ഥ ടോള്‍പ്ലാസ ഒഴിവാക്കി സ്വകാര്യ റോഡിലൂടെ കടത്തിക്കൊണ്ട് വ്യാജ ടോള്‍പ്ലാസ പ്രവര്‍ത്തിപ്പിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസ് കഴിഞ്ഞ വര്‍ഷം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.

 


ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നതായി സൂചനയുള്ള ഈ ടോള്‍പ്ലാസ വഴി വാഹനങ്ങളില്‍ നിന്ന് 75 കോടിയിലധികം രൂപയാണ് ഇവര്‍ പിരിച്ചു എടുത്തത്. പിന്നാലെ സ്ഥാപനം അടച്ചു പൂട്ടി. അടച്ചുപൂട്ടിയ 'വൈറ്റ്ഹൗസ്' സെറാമിക് ഫാക്ടറിയില്‍ വ്യാജ ടോള്‍ബൂത്ത് ഒരുക്കി, മോര്‍ബി–വന്‍കനേര്‍ മാര്‍ഗത്തിലെ ബമന്‍ബോരെ–കച്ച് ദേശീയപാതയിലെ വാഘസിയ ടോള്‍പ്ലാസ ഒഴിവാക്കാന്‍ രണ്ട് ദിശകളിലും റോഡുകള്‍ സൃഷ്ടിച്ചതായി FIR ല്‍ പറയുന്നു.

ടോള്‍ പ്ലാസ സംബന്ധിച്ച് എന്താണ് ഗഡ്കരി പറയുന്നത്

ഏകദേശം 10 സ്ഥലങ്ങളില്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഒരു വര്‍ഷത്തിനകം മുഴുവന്‍ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് 10 ലക്ഷം കോടി രൂപ വിലവരുന്ന 4,500 ഓളം ഹൈവേ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ഈ ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ വേഗം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ ടോള്‍ ശേഖരണ സംവിധാനത്തിന് പകരം എന്‍.പി.സി.ഐ വികസിപ്പിച്ച നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC) ടെക്‌നോളജി ഉപയോഗിക്കും. വാഹന വിന്‍ഡ്ഷീല്‍ഡില്‍ ഘടിപ്പിക്കുന്ന RFID ഉപകരണത്തിലൂടെ ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്വയം ഡെബിറ്റ് ചെയ്യും. ഇതിലൂടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുകയും സമയം ലാഭിക്കപ്പെടുകയും ചെയ്യും.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള വൈകല്പിക ഇന്ധനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും ഗഡ്കരി വ്യക്തമാക്കി. കൂടാതെ, റോഡ് അപകടങ്ങളില്‍ പെട്ടവര്‍ക്കായി പരമാവധി 1.5 ലക്ഷം രൂപ വരെ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കിയിരിക്കുകയാണെന്നും ഇതുവരെ 6,833 അപേക്ഷകളില്‍ 5,480 പേര്‍ക്ക് ഇതിനകം പ്രയോജനം ലഭിച്ചതായും മന്ത്രി അറിയിച്ചു.

 

India’s Road Transport Minister Nitin Gadkari has announced a major reform in the country’s highway system, stating that all toll plazas and barricades will be completely removed in the coming year. Toll collection will be fully digital, eliminating the need for vehicles to stop at tolls. However, incidents like the fake toll plaza in Morbi, Gujarat, where private individuals collected over ₹75 crore from vehicles using a privately constructed road and toll booth, have raised concerns about the practicality of such measures. Gadkari mentioned that the new digital toll system is already being tested at around 10 locations and will be expanded nationwide within a year, aiming to speed up operations across over 4,500 ongoing highway projects worth around ₹10 lakh crore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  an hour ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  2 hours ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  2 hours ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 hours ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 hours ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 hours ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  3 hours ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  3 hours ago