HOME
DETAILS

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

  
December 10, 2025 | 5:50 PM

national highway authority of india nhai to conduct safety audit on all reaches following damage to national highways in the state

കൊല്ലം: ദേശീയ പാതയുടെ തകർച്ചയെ തുടർന്ന് കേരളത്തിലെ ദേശീയപാത അതോറിറ്റി (NHAI) സുരക്ഷാ പരിശോധനയുമായി രംഗത്ത്. സംസ്ഥാനത്തെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് അതോറിറ്റിയുടെ നിർണായക തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഈ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാത അതോറിറ്റി മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കുകയും മണ്ണിന്റെ ബലക്കുറവ് കണ്ടെത്തിയതോടെ ഡിസൈനുകൾ പുനഃപരിശോധിക്കുകയും ചെയ്യുമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

ദേശീയ പാത നിർമ്മാണ മേഖലയിലെ മണ്ണ് പരിശോധനയ്ക്ക് പ്രത്യേക ഊന്നൽ നൽകും. സംസ്ഥാനത്തൊട്ടാകെ 378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ഇതിന്റെ ആദ്യ ഘട്ടത്തിൽ 100 സ്പോട്ടുകളിലാകും പരിശോധന. ഈ ദൗത്യത്തിനായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ കൊട്ടിയത്ത് ദേശീയപാത തകർന്നതിന് കാരണം മണ്ണിന്റെ ബലക്കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, കൊട്ടിയം, കൂരിയാട് മാതൃകയിൽ സംരക്ഷണ ഭിത്തികൾ (Retaining Walls) നിർമ്മിച്ച സ്ഥലങ്ങളിലാകും പ്രധാനമായും പരിശോധന നടത്തുക. ഈ മേഖലകളിലെ നിലവിലെ ഡിസൈനുകൾ പുനഃപരിശോധിക്കും. ഓഡിറ്റ് പൂർത്തിയായ ശേഷം മാത്രമേ ഈ റീച്ചുകൾക്ക് അന്തിമ അനുമതി നൽകുകയുള്ളൂ എന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി. പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഈ അടിയന്തര നടപടി.

 

 

The National Highway Authority of India (NHAI) announced that it will conduct a comprehensive safety audit across all damaged sections (reaches) of the national highways within the state. This decision follows significant deterioration and damage reported on these roadways, aiming to ensure public safety and assess the necessary repairs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  6 hours ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  6 hours ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  7 hours ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  7 hours ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  7 hours ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  7 hours ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  8 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  8 hours ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  8 hours ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  8 hours ago