HOME
DETAILS

വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്; മികച്ച പോളിങ്; 60 ശതമാനം കടന്നു

  
Web Desk
December 11, 2025 | 7:20 AM

kerala-local-elections-second-phase-polling-updates-violence-machine-malfunctions

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനമണിക്കൂറിലേക്ക് കടക്കുമ്പോള്‍ മികച്ച പോളിങ്. പോളിങ് ശതമാനം 60 കടന്നു. ഉച്ചയ്ക്ക് മൂന്നര വരെയുള്ള കണക്കനുസരിച്ച് 63.8 ശതമാനമാണ് പോളിങ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴുജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പാലക്കാടും മലപ്പുറവുമാണ് പോളിങ് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 

രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും സജീവമായി. പലയിടത്തും നീണ്ട നിരകളാണ് കാണുന്നത്. വൈകീട്ട് ആറുവരെയാണ് പോളിങ്.

സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ഥിക്കുനേരെ ഒരു സംഘം ആളുകള്‍ കൈയേറ്റ ശ്രമം നടത്തി. പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയെങ്കിലും പൊലിസ് ഇടപെട്ട് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തി. സംഭവത്തില്‍ പൊലിസ് കേസെടുത്തു.

ബി.ജെ.പി ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

മാണിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളില്‍ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. പരിക്കേറ്റ രാഹുലിനെ മയ്യില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

ചാമക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു

ഒരാള്‍ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ വോട്ടെടുപ് നിര്‍ത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍ മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നതോടെയാണ് വോട്ട് അധികം വന്നത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 

ഇ.വി.എമ്മുകള്‍ പണിമുടക്കി

പലയിടത്തും അപ്രതീക്ഷിതമായി ഇ.വി.എമ്മുകള്‍ പണിമുടക്കി. ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോഴും നിരവധി പോളിങ് ബൂത്തുകളില്‍ പോളിങ് ആരംഭിക്കാനായിരുന്നില്ല.

കോഴിക്കോട് കൊടുവള്ളി നഗരസഭ 26 ഡിവിഷന്‍ കടേക്കുന്നില്‍ നരൂക്ക് മദ്രസയിലെ ബൂത്തില്‍ വോട്ടിങ് മെഷീനും കടലുണ്ടി പഞ്ചായത്ത് ആലുങ്ങല്‍ വാര്‍ഡിലെ സി.എം.എച്ച്.എസ് സ്‌കൂള്‍ രണ്ടാം ബൂത്തില്‍ കണ്‍ട്രോള്‍ യൂനിറ്റുമാണ് തകരാറിലായത്. 15 വോട്ട് ചെയ്ത ശേഷമാണ് കണ്‍ട്രോള്‍ യൂനിറ്റ് തകരാറിലായത്.

രാമനാട്ടുകര ഗവ. യു.പി സ്‌കൂള്‍ പത്താം ബൂത്തിലും ചക്കിട്ടപാറ പഞ്ചായത്തില്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ 12-ാം വാര്‍ഡിലെ ഒന്നാം ബൂത്തിലും മെഷീന്‍ തകരാറിലായി.

രാമനാട്ടുകര ഗണപത് യു.പി സ്‌കൂള്‍ 20 നമ്പര്‍ ബൂത്തില്‍ യന്ത്രത്തിന്റെ കേബിള്‍ തകരാറിലായതോടെ പോളിങ് തടസപ്പെട്ടു. മുക്കം നഗരസഭ താഴക്കോട് ഗവ. എല്‍.പി സ്‌കൂളിലെയും ഫറോക്ക് കല്ലംപാറ വെസ്റ്റ് പെരുമുഖം 21 നമ്പര്‍ ബൂത്തിലും മെഷീന്‍ തകരാറിലായതോടെ വോട്ടെടുപ്പ് തുടങ്ങാന്‍ സാധിച്ചില്ല.

കണ്ണൂര്‍ രാമന്തളി മൂന്നാം വാര്‍ഡ് രാമന്തളി ജി.എം യു.പി സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ പണിമുടക്കി.

മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തില്‍ പോളിങ് മെഷീന്‍ തകരാറിലായി. കാത്തുനിന്ന് മടുത്ത വോട്ടര്‍മാര്‍ മടങ്ങിപ്പോയി. പരുത്തിക്കോട് ബയാനുല്‍ ഹുദ ഹയര്‍ സെക്കന്ററി മദ്രസയിലാണ് പോളിങ് ബൂത്ത്.

എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 പുന്നക്കല്‍ചോല ബൂത്ത് ഒന്നില്‍ മെഷീന്‍ തകരാറിലായതോടെ
വോട്ടിങ് തടസപ്പെട്ടു.

ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്ക് 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടര്‍മാര്‍ക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. തൃശൂരില്‍ 81, പാലക്കാട്ട്- 180, മലപ്പുറത്ത്- 295, കോഴിക്കോട്- 166, വയനാട്ടില്‍ 189, കണ്ണൂരില്‍ 1025, കാസര്‍കോട്ട് 119 എന്നിങ്ങനെ 18,274 പോളിങ് ബൂത്തുകളില്‍ 2,055 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാര്‍ത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 604 വാര്‍ഡുകളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെയാണ്. വാശിയേറിയ പ്രതാണം നടന്ന വോട്ടെടുപ്പിന്റെ ഫലം ശനിയാഴ്ച അറിയാം.

 

The second phase of the Kerala local body elections is underway across seven districts from Thrissur to Kasaragod. By 11:05 AM, the voter turnout reached 32.02%, with Palakkad and Malappuram leading in polling percentage. Most booths saw long queues from 7 AM, and polling will continue until 6 PM



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3.5 ലക്ഷം ദിർഹം മുടക്കി മോഡിഫൈ ചെയ്ത കാറുമായി അഭ്യാസം; ദുബൈയിൽ യുവ റേസറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാലം​ഗ കുടുംബം

uae
  •  6 hours ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വ്യാപക മർദനം; അക്രമങ്ങൾക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം

Kerala
  •  6 hours ago
No Image

മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരായ നിയമങ്ങൾ കർശനമാക്കി യുഎഇ; നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്ക് കനത്ത ശിക്ഷ

uae
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  7 hours ago
No Image

പുതുവത്സരം പ്രമാണിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചു; പൊതുമേഖലാ ജീവനക്കാർക്ക് ജനുവരി 2-ന് 'വർക്ക് ഫ്രം ഹോം'

uae
  •  7 hours ago
No Image

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

Kerala
  •  7 hours ago
No Image

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കില്ലെന്ന് ഇൻഡി​ഗോ; കുറയ്ക്കുക 10 ശതമാനം ആഭ്യന്തര സർവീസുകൾ

uae
  •  7 hours ago
No Image

ഇന്ത്യൻ ആരാധകർക്ക് സുവർണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ കൂടിക്കാഴ്ചാ പാക്കേജുകൾ പ്രഖ്യാപിച്ചു

Football
  •  7 hours ago
No Image

30,000 അടി ഉയരത്തിൽ വെച്ച് വിമാന ജീവനക്കാരന് കടുത്ത ശ്വാസംമുട്ടൽ; രക്ഷകരായി ഇന്ത്യൻ ഡോക്ടർമാർ

uae
  •  7 hours ago
No Image

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

National
  •  8 hours ago