HOME
DETAILS

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

  
December 11, 2025 | 8:55 AM

UDF Candidate and Family Attacked in Palakkad Separate BJPKSU Clash Reported

പാലക്കാട്: പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിതയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തു മണിക്കാണ് സംഭവം. 
സജിതയുടെ ഭര്‍ത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്.

 ബൂത്തിലേക്ക് വരുന്ന വോട്ടര്‍മാര്‍ക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നില്‍ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകരുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ വാക്കേറ്റം ഉണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിലും പരിക്കുണ്ട്. മംഗലം ഡാം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ, പാലക്കാട് കല്ലേക്കാട് കെഎസ്‌യു പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ പൊലിസ് പിടിയിലായി. പിരായിരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും അക്രമത്തില്‍ പങ്കെടുത്തെന്നാണ് പരാതി.  ഇയാള്‍ ഒളിവിലാണ്.

ബിജെപി പരാജയം ഭീതി മൂലം ഉണ്ടാക്കിയ സംഘര്‍ഷമാണ് കല്ലേക്കാടിലേതെന്ന് വികെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചത്. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വികെ ശ്രീകണ്ഠന്‍ എംപി മുന്നറിയിപ്പ് നല്‍കി. 

കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബ്

കാസര്‍കോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം നാടന്‍ ബോംബുകള്‍ കണ്ടെത്തി. കെ പ്രകാശിന്റെ വീടിന് സമീപമാണ് നാല് നാടന്‍ ബോംബുകള്‍ രാവിലെ കണ്ടത്. ഇതിലൊന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു. പന്നിക്ക് വെക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം.

 

In Palakkad's Vandaazi panchayat, UDF candidate Sajitha and her family were allegedly attacked at home by CPM workers following a dispute over assisting voters with booth details. Sajitha’s husband Vipin, her mother Pankajam, and their 11-month-old baby sustained injuries, with police at Mangalam Dam launching an investigation. In a separate incident at Kallekkad, BJP workers reportedly assaulted KSU activist Muhammad Ajmal, causing severe eye injuries; five BJP workers were arrested while the BJP candidate from the 18th ward, also accused of involvement, is absconding. MP V.K. Sreekandan accused BJP of triggering violence due to fear of defeat while alleging CPM initiated the first attack, warning of strong protests if police fail to act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  a day ago
No Image

എയിംസ് ഇപ്പോൾ തെങ്കാശിയിയിൽ വന്നാലും മതി; വോട്ട് തട്ടാൻ എന്ത് പ്രഖ്യാപനവും നടത്തും; സുരേഷ് ഗോപിക്കെതിരെ പരിഹാസ ശരങ്ങളുമായി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്

Kerala
  •  a day ago
No Image

ഒമാൻ കറൻസിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്

oman
  •  a day ago
No Image

കോട്ടയത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  a day ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  a day ago