85 കാരി ജാനു ശിലയിട്ട് ബൈത്തുല്‍ റഹ്മക്ക് തുടക്കം കുറിച്ചു
ചാവക്കാട്: തനിക്കനുവദിച്ച കാരുണ്യ ഭവനത്തിന് 85 കാരിയായ ജാനു ശിലാസ്ഥാപനം നടത്തി. കടപ്പുറം പഞ്ചായത്തിലെ പൂതിരുത്തിയില്‍ പരേതനായ അന്തിക്കാട്ട് കുഞ്ഞടിമുവിന്റെ ഭാര്യ ജാനുവാണ് ശിഹാബ് തങ്ങളുടെ പേരിലുള്ള യു.എ.ഇ കോഡിനേഷന്‍ കമ്മിറ്റിയുടെ അഞ്ചാമത് കാരുണ്യ ഭവനം ബൈത്തുല്‍റഹ്മക്ക് അര്‍ഹതനേടിയത്.
30 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ഇവര്‍ക്ക് അഞ്ചുമക്കളാണ് ഇളയ മകന്‍ പ്രസാദിനോടൊപ്പമാണ് ജാനകി താമസിക്കുന്നത്. പ്രസാദിന്റെ ഭാര്യ സുനിത കടപ്പുറം പഞ്ചായില്‍ മുസ്‌ലിം ലീഗിന്റെ മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 9.30 ന് മുസ്‌ലിം ലീഗ് നേതാക്കളുടെയും കെ.എം.സി.സി നാട്ടുകാരുടെയും സാനിധ്യത്തില്‍ ജാനുതന്നെ സ്വന്തം വീടിനു ശിലാസ്ഥാപനം നടത്തി.
സ്വന്തം വീടിനു നാഥതന്നെ കല്ലിടട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആഗ്രഹമാണ് ശിഹാബ് തങ്ങളുടെ കാരുണ്യഭവനം വഴി സഫലമാകുന്നത്. എട്ടു ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന വീട് വിഷുവിന് കൈമാറും തരത്തിലാണ് പണികള്‍ നടത്തുക.
പത്ത് വീടുകളാണ് യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്തില്‍ പണിയുന്നത് രണ്ടു വീടുകള്‍ ഇതിനകം തുറന്നു കൊടുത്തു. ഒരുവീട് പെരുന്നാളിനു ശേഷം തുറന്നു കൊടുക്കും. രണ്ടു വീടുകളുടെ നിര്‍മാണങ്ങളാണ് നടക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യാതിഥിയായി.
ബൈത്തുല്‍ റഹ്മ കോഡിനേഷന്‍ ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി, ജനറല്‍ കണ്‍വീനര്‍ ബി.കെ സുബൈര്‍ തങ്ങള്‍, ട്രഷറര്‍ ഹസൈനാര്‍ ഹാജി, യു എ ഇ കെ എം സി സി മുഖ്യരാധികാരി പി.കെ അലിക്കുഞ്ഞി, വൈസ് ചെയര്‍മാന്‍ വി.എം മുനീര്‍, കണ്‍വീനര്‍മാരായ പി.വി ജലാല്‍, വി.പി ഉമ്മര്‍, പി.ടി കബീര്‍, അബ്ദുല്‍ റസാഖ്.സി, കത്തര്‍ കെ.എം.സി.സി ഹംസകുട്ടി കറുകമാട്, പി.കെ അബൂബക്കര്‍, ഇ.അബൂബക്കര്‍ മുസ്‌ലിയാര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമ്മീദ്, അസീസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."