കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍
ദുബൈ: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ യു.ഡി.എഫിന്റെ വന്‍ വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് ഗള്‍ഫിലെ പ്രവാസികള്‍. വിവിധയിടങ്ങളില്‍ പ്രവാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി
യു.ഡി.എഫിന്റെ വന്‍ വിജയത്തില്‍ ആഹഌദം പ്രകടിപ്പിച്ച് ദുബൈ കെ.എം.സി.സിയില്‍ ആഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും പച്ച ലഡു വിതരണം ചെയ്തും കെ.എം.സി.സി പ്രവര്‍ത്തകര്‍ ജയം ആഘോഷമാക്കി.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി 'വിക്ടറി ഗാല' സംഘടിപ്പിച്ചു. ചെമ്മുക്കന്‍ യാഹുമോന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അഡ്വ. സാജിദ് അബൂബക്കര്‍, പി.വി നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര പ്രസംഗിച്ചു. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. നൗഫല്‍ വേങ്ങര സ്വാഗതം പറഞ്ഞു.
വിജയം ബര്‍ദുബൈ മീന ബസാറില്‍ ആഘോഷിച്ചു
ദുബൈ: ഐക്യ ജനാധിപത്യ മുന്നണിയുടെ മികവാര്‍ന്ന വിജയം ബര്‍ദുബൈ മീനാ ബസാറിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മധുര പലഹാരം വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷിച്ചു. റാഷിദ് പൊന്നാരത്ത്, സിദ്ദീഖ് തറാലില്‍, നൗഷാദ് പത്തിപ്പാലം, അന്‍സാര്‍ പാനൂര്‍, നൗഷാദ് കുഞ്ഞിപ്പള്ളി, റഫീഖ് തറാല്‍, നാസര്‍ ചെറുവാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
കേരളം ആഗ്രഹിച്ച വിധി: കെ. സൈനുല്‍ ആബിദീന്‍
ദോഹ: ഏറെക്കാലമായി കേരളം ആഗ്രഹിച്ചു കൊണ്ടിരുന്ന വിധി നിര്‍ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നതെന്നും വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുമ്പായി ഉള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണമെന്നും മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുല്‍ ആബിദീന്‍. നാടിന്റെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരായ ജനമനസുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
''ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂര ദേശങ്ങളില്‍ നിന്നും എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെ നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്'' അദ്ദേഹം വ്യക്തമാക്കി.
പതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നാടിനെ നയിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രത്യാശയോടെ പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിലക്ക് വാങ്ങാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത: ഡോ. പുത്തൂര്‍ റഹ്മാന്‍
ഫുജൈറ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഐക്യ ജനാധിപത്യ മുന്നണിക്ക് ഗംഭീരമായി സ്വാഗതമോതിയിരിക്കുകയാണ് കേരളമെന്നും രണ്ടു തവണ ഇടതു പക്ഷത്തിന് അവസരം നല്‍കിയത് അബദ്ധമായെന്ന് കേരള ജനത തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഫലമെന്നും വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റുമായ ഡോ. പുത്തൂര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി യു.ഡി.എഫ് നേടിയിട്ടില്ലാത്ത വന്‍ നേട്ടമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഭരണ വിരുദ്ധ വികാരം എന്നു മാത്രം പറയുന്നതില്‍ കാര്യമില്ല. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍, സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ക്കുപരിയായി ഒരു പെണ്ണു കേസിലേക്ക് മാത്രം പ്രചാരണം ഊന്നി. ഭരണപരമായ നേട്ടങ്ങള്‍ പറയാനില്ലാത്തത് തന്നെ കാരണം. പ്രളയകോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകള്‍ക്കല്ല, അന്നത്തെ സര്‍ക്കാരിന്റെ ആ കരുതലിനായിരുന്നു ജനങ്ങള്‍ വിലയിട്ടതെന്നും, മറ്റു സംസ്ഥാനങ്ങളെ പോലെ ക്ഷേമ പെന്‍ഷനും സൗജന്യങ്ങളും കൊണ്ട് വിലക്ക് വാങ്ങാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതായെന്നും അദ്ദേഹം പറഞ്ഞു. ''കിറ്റും പെന്‍ഷനും വാങ്ങിയവര്‍ വോട്ട് തന്നില്ലെന്നൊരു വിലയിരുത്തിലിലാണ് ഇടതുപക്ഷമെങ്കില്‍, അവര്‍ക്കിനിയൊരു തിരിച്ചുവരവ് ഇല്ല. തങ്ങള്‍ക്ക് അനുകൂലമാക്കി കേരളത്തിലെ സകല പഞ്ചായത്ത് വാര്‍ഡുകളും വെട്ടി മുറിച്ചിട്ടും യു.ഡി.എഫിന്റെ പ്രതിരോധം വിജയം കണ്ടുവെന്നതും പ്രസ്താവ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും കീഴ് വഴക്കവുമെല്ലാം തിരുത്തിയെഴുതി ഭരണവും പാര്‍ട്ടിയും പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് ചുരുങ്ങിയത് മുതല്‍, കേരളത്തിലെ ഒരു സമുദായത്തെ വര്‍ഗീയത ആരോപിച്ചും അവമതിച്ചും തെരഞ്ഞെടുപ്പു ജയിക്കാമെന്നു കണക്കു കൂട്ടിയത് ഉള്‍പ്പെടെ പല ഘടകങ്ങളുമുണ്ട് ഈ പരാജയത്തിനു പിന്നില്‍'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അയ്യപ്പ സംഗമം മുതല്‍ വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തിയുള്ള നവോഥാന ജാഥയുടെ വരെ ലക്ഷ്യം ജനം തിരിച്ചറിഞ്ഞു വോട്ടു ചെയ്തു. ഇടത് ഭരണം ബി.ജെ.പിക്കു വളക്കൂറുള്ള മണ്ണാക്കി കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ കേരളത്തെ മാറ്റിക്കൊടുത്തതിന്റെ കൂടി തെളിവാണ് ഈ ഫലം. ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ തിരികെയത്തിച്ചത് ഇപ്പോഴത്തെ കഴമ്പില്ലാത്ത ഇടത് രാഷ്ട്രീയം തന്നെയാണ്. മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിച്ചും, ഇതര സമുദായങ്ങളെ പ്രീണിപ്പിച്ചും കേരളത്തിന്റെ രാഷ്ട്രീയ മനസ്സിനെ അനുകൂലമാക്കി മാറ്റാമെന്ന ഇടുപക്ഷത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച കേരള ജനതയാണ് ഫലത്തില്‍ വിജയിച്ചിരിക്കുന്നത്. ഈ വിജയത്തിന്റെ ശില്‍പികള്‍ക്കെല്ലാം വേള്‍ഡ് കെ.എം.സി.സിയുടെയും യു.എ.ഇ കെ.എം.സി.സിയുടെയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ചരിത്ര വിജയം ജനങ്ങള്‍ അനുഭവിച്ച യാതനകള്‍ക്കുള്ള മറുപടി: സുനില്‍ അസീസ്
ദുബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം ദുബൈയില്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഇത് ചരിത്രവിജയമാണെന്നും, ഒന്‍പതര വര്‍ഷക്കാലം ജനങ്ങള്‍ അനുഭവിച്ച യാതനകള്‍ക്കുള്ള മറുപടിയാണെന്നും യു.എ.ഇ ഇന്‍കാസ് കമ്മിറ്റി പ്രസിഡണ്ട് സുനില്‍ അസീസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസ്താവിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇന്‍കാസ് മുന്‍ ഭാരവാഹികളായ നിരവധി പേര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ഗ്ലോബല്‍ നേതാവ് അഡ്വ. ഹാഷിഖ് തൈക്കണ്ടി, നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറിമാരായ ബി.എ നാസര്‍, സി.എ ബിജു, വര്‍ക്കിംഗ് പ്രസിഡണ്ട് ബി.പവിത്രന്‍, ബാലകൃഷ്ണന്‍ അല്ലിപ്ര, ബാബുരാജ്, പ്രജീഷ് ബാലുശ്ശേരി, ജിന്‍സി മാത്യൂ, അന്‍ഷാദ്, ടി.പി അശ്‌റഫ്, രാജറാം എന്നിവര്‍ പ്രസംഗിച്ചു.
ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്: എസ്.മുഹമ്മദ് ജാബിര്‍
ഷാര്‍ജ: പിണറായി ഗവണ്‍മെന്റിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതിയ കേരളത്തിലെ പ്രബുദ്ധ ജനതയെ ഇന്‍കാസ് അഭിവാദ്യം ചെയ്യുന്നതായി ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജന.സെക്രട്ടറി എസ്.മുഹമ്മദ് ജാബിര്‍ പറഞ്ഞു.
കേരളത്തില്‍ വികസന മുരടിപ്പുണ്ടാക്കുകയും സമസ്ത മേഖലകളെയും അഴിമതിയുടെ കുത്തരങ്ങാക്കി മാറ്റുകയും ചെയ്ത സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ ഇന്ന് നിര്‍വഹിച്ചതെന്നും, സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ പേര് പറഞ്ഞ് വര്‍ഗീയസാമുദായിക ശക്തികളെ കൂടെ നിര്‍ത്തി യു.ഡി.എഫിനെ പരാജയപ്പെടുത്താമെന്നുള്ള വ്യാമോഹമാണ് പ്രബുദ്ധ കേരള ജനത തൂത്തെറിഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
മലയാളി സമൂഹം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനതയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പിഎം ശ്രീ അടക്കമുള്ള സംഘപരിവാര്‍ ആശയങ്ങള്‍ നടപ്പാക്കാമെന്ന വ്യാമോഹത്തിലൂടെ ഹിന്ദു വോട്ടുകളും അതുപോലെ തന്നെ ബി.ജെ.പി വോട്ടും കണ്ണു വെച്ച പിണറായിക്ക് സ്വന്തം കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോയ അനുഭവമാണിപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവയില്‍ അഭിപ്രായപ്പെട്ടു.
മതേതര കേരളത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിനുള്ള ശിക്ഷ: പുന്നക്കന്‍ മുഹമ്മദലി
ദുബൈ: ത്രിതല തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം നേടിക്കൊടുത്ത കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, വിജയിച്ച മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും യു.എ.ഇ യു.ഡി.എഫ് കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി. 10 വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ നികുതിയിലൂടെയും, വിലക്കയറ്റത്തിലൂടെയും ബുദ്ധിമുട്ടിക്കുന്നതോടൊപ്പം, കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുകയും, വിശ്വാസികളെ അപമാനിക്കുകയും, അഴിമതിയും, സ്വജനപക്ഷപാതവും വര്‍ഗീയതയും പ്രോത്സാഹിപ്പിച്ച് മതേതര കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനുള്ള ശിക്ഷയാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ട് നിഷേധിച്ചവര്‍ക്കും, പ്രവാസികളെ വഞ്ചിക്കവര്‍ക്കും അവരുടെ കുടുംബങ്ങള്‍ ബാലറ്റിലൂടെ കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അണ പൊട്ടിയ രോഷം: കെ.സി അബൂബക്കര്‍
കല്‍ബ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടന്ന തെരത്തെടുപ്പില്‍ യു.ഡി.എഫിനുണ്ടായ സമാനതകളില്ലാത്ത തര്‍പ്പന്‍ വിജയം പിണറായി സര്‍ക്കാരിന്റെ കൊള്ളക്കും അഴിമതിക്കും കിരാത ഭരണത്തിനും വര്‍ഗീയ പ്രീണനത്തിനുമെതിരായ കേരള ജനതയുടെ അണ പൊട്ടിയൊഴുകിയ രോഷവും പ്രതിഷേധവുമാണെന്ന് ഇന്‍കാസ് യു.എ.ഇ കമ്മിററി ജന.സെക്രട്ടറി കെ.സി അബൂബക്കര്‍ പറഞ്ഞു. ഗംഭീരമായ തിരിച്ചു വരവാണ് യു.ഡി.എഫ് നടത്തിയതെന്നും, വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്കും യു.ഡി.എഫ് നേതൃത്വത്തിനും അഭിനന്ദനമറിയിക്കുന്നു്എന്നും അദ്ദേഹം പ്രസ്താവിച്ചു. വിജയികളെ അനുമോദിക്കുന്നുവെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ വന്‍ വിജയത്തിന് ഊര്‍ജം പകരുന്ന വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയം'
ദുബൈ: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അമൂല്യമായ പിന്തുണയും വിശ്വാസവും നല്‍കി വിജയത്തിലേക്ക് നയിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട നിര്‍ണായക ഘട്ടത്തില്‍, എല്ലാ വിഭാഗം ജനങ്ങളും കാഴ്ച വെച്ച ഐക്യവും ഉത്തരവാദിത്ത ബോധവും യു.ഡി.എഫിന്റെ വിജയത്തിന് ശക്തമായ അടിത്തറയായി. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രതിഫലിക്കുന്ന വിധത്തില്‍ ലഭിച്ച ഈ വിജയം, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്നും ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജന.സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തിന് നേതൃത്വം നല്‍കാന്‍ നാട്ടില്‍ പോയ മുഴുവന്‍ കെ.എം.സി.സി നേതാക്കള്‍ക്കും ഭാരവവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജില്ലാ കമ്മിറ്റിയുടെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."