അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ
കോഴിക്കോട്: ഇടിയങ്ങര ശൈഖ് പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് മുഹമ്മദ്ബ്നു അലാഇദ്ദീൻ ഹിംസി (റ) തങ്ങളുടെ 467ാം ഉറൂസ് മുബാറകിന്റെ (അപ്പവാണിഭ നേർച്ച) പരിപാടികൾക്ക് അന്തിമരൂപമായി. ഈമാസം 27ന് ആരംഭിച്ച് 2026 ജനുവരി അഞ്ചുവരെയാണ് നേർച്ച നടക്കുക. 27നു രാത്രി എട്ടിന് അജ്മീർ ഖാജാ അനുസ്മരണവും മൗലിദ് പാരായണവും നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ബശീർ ഫൈസി ചീക്കോന്നിന്റെ അധ്യക്ഷതയിൽ അബ്ദുറഷീദലി ശിഹാബ് തങ്ങൾ ദാരിമി ഉദ്ഘാടനം ചെയ്യും. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തും. മൗലിദ് പാരായണത്തിനു സുലൈമാൻ ഫൈസി ചുങ്കത്തറ നേതൃത്വം നൽകും. എ.പി.പി തങ്ങൾ കാപ്പാട്, എസ്.കെ അബൂബക്കർ ബാഖവി, ഹാഫിള് ഉമർ മുസ്്ലിയാർ വരക്കൽ, പി. മാമുക്കോയ ഹാജി, കെ.പി കോയ ഹാജി പങ്കെടുക്കും.
28നു രാത്രി എട്ടിനു മജ്ലിസുന്നൂർ നടക്കും. ഏലംകുളം ബാപ്പു മുസ്്ലിയാർ നേതൃത്വം നൽകും. തഖിയുദ്ദീൻ ഹൈതമി അധ്യക്ഷനാകും. ശറഫുദ്ദീൻ ജിഫ്്രി തങ്ങൾ നാദാപുരം ഉദ്ഘാടനം നിർവഹിക്കും. റാഷിദ് ഹൈതമി പുളിക്കൽ പ്രഭാഷണം നടത്തും. കെ.കെ ഇബ്രാഹിം മുസ്്ലിയാർ, കെ.കെ മുഹമ്മദ് ദാരിമി അരിയിൽ, ജലീൽ ബാഖവി പാറന്നൂർ, സലാം ഫൈസി മുക്കം പങ്കെടുക്കും.
29നു മതപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമാകും. രാത്രി എട്ടിനു മുശാവറ അംഗം മൊയ്തീൻ കുട്ടി ഫൈസി വാക്കോടിന്റെ അധ്യക്ഷതയിൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തും.
30നു രാത്രി എട്ടിനു ടി.പി.സി തങ്ങൾ നാദാപുരത്തിന്റെ അധ്യക്ഷതയിൽ മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണവും നടത്തും. 31നു രാത്രി എട്ടിനു ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളിയുടെ അധ്യക്ഷതയിൽ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും.
ജനുവരി ഒന്നിനു വൈകീട്ട് 4.30ന് സലാത്ത് വാർഷിക സംഗമം നടക്കും. ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ ഹംസ ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 6.30നു നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.
ജനുവരി രണ്ടിനു രാത്രി 8 എട്ടിനു റാത്തീബും പ്രാർഥനാ സദസും നടക്കും. കിഴിശ്ശേരി ഉമർ മുസ്്ലിയാർ നേതൃത്വം നൽകും. എസ്.വി ഹസൻ കോയ ഹാജി അധ്യക്ഷനാകും. ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനവും മുബശ്ശിർ തങ്ങൾ ജമലുല്ലൈലി മുഖ്യപ്രഭാഷണവും നിർവഹിക്കും.
ജനുവരി മൂന്നിനു രാവിലെ ഒമ്പതിനു മഖാം അങ്കണത്തിൽ മൗലാന മൂസക്കുട്ടി ഹസ്റത്ത് കൊടി ഉയർത്തുന്നതോടെ അപ്പവാണിഭ നേർച്ചയുടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാവും, തുടർന്ന് പണ്ഡിത സംഗമം നടക്കും. അബ്ദുൽ ജലീൽ ഫൈസി വെളിമുക്ക് ഓർത്തിടൽ കർമം നിർവഹിക്കും. എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതപ്രഭാഷണം നിർവഹിക്കും. എം ടി അബ്ദുള്ള മുസ്്ലിയാരുടെ അധ്യക്ഷതയിൽ റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. മൂസക്കുട്ടി ഹസ്റത്ത് അനുഗ്രഹ പ്രഭാഷണവും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണവും നിർവഹിക്കും.
കൊയ്യോട് ഉമ്മർ മുസ്്ലിയാർ, ടി.കെ അബൂബക്കർ മുസ്്ലിയാർ വെളിമുക്ക്, ശുഹൈബ് ഹൈതമി എന്നിവർ പ്രസംഗിക്കും. മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, ഷക്കീർ ഹൈതമി, യൂസുഫ് തങ്ങൾ ഹൈദ്രോസി കൊയിലാണ്ടി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ പങ്കെടുക്കും. നാലിന് എല്ലാ നിസ്കാരശേഷം കൂട്ടസിയാറത്തും ദുആയും നടക്കും.
അഞ്ചിനു രാവിലെ 10.30 ന് മൗലിദ് പാരായണവും ഖത്മുൽ ഖുർആൻ പ്രാർഥനയും നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകുന്ന പരിപാടിയിൽ ഇ.കെ അബൂബക്കർ മുസ്്ലിയാർ മൊറയൂർ, അസ്ഗറലി ഫൈസി പട്ടിക്കാട്, മൂസക്കോയ മുസ്്ലിയാർ വയനാട്, ടി.കെ മുഹമ്മദ് മുസ്്ലിയാർ, അബൂബക്കർ ഫൈസി മുതുപറമ്പ്, കെ.ടി അബ്ദുല്ല മുസ്‌ലിയാർ വെളിമുക്ക്, അബ്ദുൽ ഗഫൂർ ഹൈതമി നരിപ്പറ്റ, മൊയ്തീൻകുട്ടി ഫൈസി പന്തലൂർ, പൊന്മള ബഷീർ ഫൈസി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, ഉസ്മാൻ ഫൈസി എറിയാട്, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി കുന്നുമ്മക്കര, പി.പി അന്ത്രു ഹാജി ഒർക്കാട്ടേരി, ടി.കെ മഹ്മൂദ് ഹാജി കുന്നുമ്മക്കര, കെ.പി ഇബ്രാഹിം ഹാജി ഒഞ്ചിയം, കെ.പി ബാപ്പു ഹാജി മുതുപറമ്പ്, മുഹമ്മദ് യാസീൻ പുതിയങ്ങാടി, സിദ്ദീഖ് തയ്യിൽ ഫറോക്ക്, സി.പി ഇഖ്ബാൽ, ആസിഫ് മുഹമ്മദ് തർഖവി ദാരിമി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."