സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 4 മുതൽ 8 വരെ നടക്കുന്ന സമസ്ത സെൻറിനറി പഠന ക്യാമ്പ് ചരിത്രസംഭവമായി മാറുമെന്ന് ക്യാമ്പ് സമിതി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
33,313 പേർ നാല് ദിവസങ്ങളിലായി പങ്കെടുക്കുന്ന ക്യാമ്പ് അപൂർവവും സവിശേഷവുമായ ഒരുചടങ്ങായിരിക്കുമെന്ന് തങ്ങൾ കൂട്ടിച്ചേർത്തു. സെൻറിനറി ക്യാമ്പ് തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കാൻ ക്യാമ്പ് സമിതി തീരുമാനിച്ചു. ഇതിനകം ഇന്ത്യയ്ക്കകത്തും പുറത്തുമായി 33,313 പേർ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തു.
രജിസ്റ്റർ ചെയ്തവർക്കുള്ള പ്രീ-ക്യാമ്പ് പരിശീലനം ജനുവരി 15നകം പൂർത്തിയാക്കും. പ്രീ-ക്യാമ്പ് മുഖേന ക്യാമ്പ് പ്രതിനിധികൾക്ക് ക്യാമ്പിന്റെ ലക്ഷ്യവും പ്രവർത്തന രീതിയും സംബന്ധിച്ച് കൃത്യമായ അവബോധം നൽകും. കാസർകോട് ജില്ലയിലെ കുണിയിയിൽ ക്യാമ്പിനായി വിശാലമായ പന്തൽ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 313 ബ്ലോക്കുകളായി ക്യാമ്പ് ക്രമീകരിക്കും. ഓരോ ബ്ലോക്കിനും ഒരു കോർഡിനേറ്ററും രണ്ട് അസിസ്റ്റന്റ് കോർഡിനേറ്റർമാരും ചുമതലയേൽക്കും. ക്യാമ്പുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ ക്യാമ്പ് സമിതിയിലെ അംഗങ്ങൾക്ക് വിഭജിച്ചു നൽകി.
യോഗം ക്യാമ്പ് സമിതി ജനറൽ കൺവീനറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ സി.കെ.അബ്ദുറഹിമാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ദുൽറശീദലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ക്യാമ്പ് കോഡിനേറ്റർ മുസ്തഫ അശ്‌റഫി കക്കുപടി പദ്ധതികൾ വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ശരീഫ് ബാഖവി, നാസർ മൗലവി വയനാട്, ഹസൈനാർ ഫൈസി ഫറോക്ക്, ശമീർ ഫൈസി ഒടമല, അബ്ബാസ് ഫൈസി, അബ്ദുല്ല ചാല, അശ്‌റഫ് ഫൈസി കൊടക്, സുലൈമാൻ അൻവരി തൃശൂർ, അബ്ബാസ് ഫൈസി , മുഹമ്മദ് കുട്ടി ഹസനി വയനാട്, റഷീദ് കമാലി പാലക്കാട്, ശംസുദ്ധീൻ ദാരിമി, ശബീർ ഫൈസി, അനീസ് കൗസരി കർണാടക, ബഷീർ അസ്അദി, ജഅ്ഫർ ദാരിമി അൽ ഹൈതമി വയനാട്, അസ്‌ലം വെളിമുക്ക് എന്നിവർ പ്രസംഗിച്ചു. സിറാജ് ഖാസിലേൻ സ്വാഗതവും അസീസ് ദാരിമി നന്ദിയും പറഞ്ഞു.
panakkad sayyid abbasali shihab thangal states that the samasta centenary camp will be a historic event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."