HOME
DETAILS

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

  
Web Desk
December 16, 2025 | 11:19 AM

fire breaks out in sharjah industrial area 6

ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടുത്തം. ഇന്ന്  (ഡിസംബർ 16) ഉച്ചക്ക് 2 മണിക്ക് ശേഷമാണ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6-ൽ തീ പടർന്നത്.

ഒരു വെയർഹൗസിന്റെ (ഗോഡൗൺ) വലിയൊരു ഭാഗം അഗ്നിക്കിരയായി. ഇതിനെ തുടർന്ന് സമീപത്തെ ഗോഡൗണുകൾക്ക് മുകളിലൂടെ കനത്ത പുക ഉയർന്നുപൊങ്ങി. ദൂരെ നിന്ന് പോലും തീ ആളിക്കത്തുന്നതും, തീ പടരുമ്പോഴുണ്ടാവുന്ന ശബ്ദവും ഈ പ്രദേശത്ത് മുഴങ്ങി കേട്ടു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ പങ്കുവെച്ച വീഡിയോയിൽ, കത്തുന്ന ഗോഡൗണിന് മുകളിലൂടെ കട്ടിയുള്ള പുകച്ചുരുളുകൾ ഉയരുന്നത് കാണാം. ഇത് അടുത്തുള്ള തൊഴിലാളികളെ പരിഭ്രാന്തരാക്കി.

തീ ശക്തമായി ആളിക്കത്തുമ്പോഴും, അവിടെയുണ്ടായിരുന്ന താമസക്കാരും തൊഴിലാളികളും തങ്ങളുടെ സാധന സാമഗ്രികളും വസ്തുക്കളും രക്ഷിക്കാൻ ശ്രമിക്കുന്ന തിരക്കിലായിരുന്നു. ജോലി തിരക്കിലായിരുന്ന തൊഴിലാളികൾ, തീ സമീപത്തെ മറ്റ് ഗോഡൗണുകളിലേക്ക് പടരാതിരിക്കാൻ അവരുടെ പതിവ് ജോലികൾ മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

ഒരു ദൃക്‌സാക്ഷി ഖലീച് ടൈംസിനോട് പറഞ്ഞതനുസരിച്ച്, തീ നിയന്ത്രണ വിധേയമാക്കാൻ കുറഞ്ഞത് അഞ്ച് അഗ്നിശമന വാഹനങ്ങളെങ്കിലും സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.

A massive fire erupted in Sharjah Industrial Area 6 today, December 16, at around 2 PM, with emergency services responding swiftly to contain the blaze. Fortunately, no injuries have been reported. Authorities are investigating the cause of the fire, and cooling operations are underway to prevent further damage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  4 hours ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  4 hours ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  4 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  4 hours ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  4 hours ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  4 hours ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  4 hours ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  5 hours ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  5 hours ago