യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി ട്രെയിന്‍ ടിക്കറ്റിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനാവേണ്ട, വരുന്നത് വലിയ മാറ്റം
ദീര്‍ഘദൂര യാത്രകള്‍ക്ക് ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് ട്രെയിനാണ്. എന്നാല്‍ പലപ്പോഴും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ പോലും സീറ്റ് കണ്‍ഫോം ആകാറില്ല. യാത്ര തീയതി വരെ കാത്തിരുന്നിട്ടും അവസാനം ടിക്കറ്റ് കണ്‍ഫോം ആകാതെ വരുമ്പോള്‍ നെട്ടോട്ടമോടാറാണ് പലരും. ബസ് ടിക്കറ്റ് ഉള്‍പ്പടെ കഴിഞ്ഞിട്ടുമുണ്ടാകും. ട്രെയിന്‍ പുറപ്പെടുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ചാര്‍ട്ട് തയ്യാറാക്കാറുള്ളത് അപ്പോള്‍ മാചത്രമേ അറിയാന്‍ സാധിക്കുകയുള്ളു വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫോം ആയോ ഇല്ലയോ എന്ന്. ഇവ കാരണം പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂര്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന വിധത്തില്‍ ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യന്‍ റെയില്‍വേ പരിഷ്‌കരിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യല്ലാത്ത സാഹചര്യമാണെങ്കില്‍ മറ്റു യാത്രാമാര്‍ഗം തേടുന്നതിന് ഈ നീക്കം ലക്ഷ്യമിടുന്നു. ഇതാദ്യമായിട്ടാണ് റെയില്‍വേ ബോര്‍ഡ് ചാര്‍ട്ട് തയ്യാറാക്കല്‍ ഷെഡ്യൂള്‍ പുതുക്കിയത്.
നേരത്തെ, ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ഇത് പലപ്പോഴും യാത്രക്കാരെ, പ്രത്യേകിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ, അവസാന നിമിഷം വരെ ആശങ്കാകുലരാക്കി മാറ്റിയിരുന്നു. പുതിയ തീരുമാനത്തോടെ ഈ ആശങ്കകള്‍ക്ക് അറുതാകും.
അതായത്, ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സ്റ്റാറ്റസ് 10 മണിക്കൂര്‍ മുന്‍കൂട്ടി ലഭ്യമാകും. രാവിലെ 5:00 നും ഉച്ചയ്ക്ക് 2:00 നും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം രാത്രി 8:00 മണിയോടെ തയ്യാറാക്കും. അതേസമയം, ഉച്ചയ്ക്ക് 2:01 നും രാത്രി 11:59 നും ഇടയിലും പുലര്‍ച്ചെ 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെയും പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, ട്രെയിന്‍ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുമ്പ് ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കും. മുമ്പ്, റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ നാല് മണിക്കൂര്‍ മുമ്പേ തയ്യാറാക്കിയിരുന്നതിനാല്‍, അവസാന നിമിഷം യാത്രക്കാര്‍ക്ക് കാര്യമായ അസൗകര്യവും ആശയക്കുഴപ്പവും ഉണ്ടാക്കാറുണ്ടായിരുന്നു.
train passengers see the status of waiting rac ticket 10 hours in advance.latest updation from indian railway
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."