HOME
DETAILS
MAL
പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണ വിതരണം നടത്തും
backup
September 09 2016 | 20:09 PM
അബുദാബി: കണ്ണൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ആയിരത്തോളം രോഗികള്‍ക്ക് ബലിപെരുന്നാള്‍ ദിനത്തില്‍ ഭക്ഷണ വിതരണം ചെയ്യാന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ് യോഗം തീരുമാനിച്ചു.
യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി അശ്രഫ് ഹാജി വാരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജീര്‍ ഇരിവേരി അധ്യക്ഷനായി. അബ്ദുല്‍ മജീദ് സഖാഫി, റഫീഖ് പാലക്കോടന്‍, ഹാഷിര്‍ വാരം, ശിഹാബ് കക്കാട്, ഹഫീള് ചാലാട്, ഒ.പി അലികുഞ്ഞി ആലക്കാട്, നിയാസ് വട്ടപ്പൊയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."