അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്
ഗുവാഹത്തി: അസമിലെ വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തങ്ങളുടെ അവകാശങ്ങളും കിടപ്പാടവും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ പൊലിസ് നടത്തിയ അടിച്ചമർത്തൽ വലിയ സംഘർഷത്തിന് വഴിതെളിച്ചു. സമാധാനപരമായി നിരാഹാര സമരം നടത്തിയിരുന്ന പ്രതിഷേധക്കാരെ പൊലിസ് ബലംപ്രയോഗിച്ച് നീക്കിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
ഖെറോണിയിൽ പൊലിസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 38 പൊലിസുകാർക്കും പ്രതിഷേധക്കാർക്കും അടക്കം 58 പേർക്ക് പരുക്കേറ്റു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കാർബി ആംഗ്ലോങ്, വെസ്റ്റ് കാർബി ആംഗ്ലോങ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.
സമാധാനപരമായ സമരത്തിന് നേരെ പൊലിസ് പ്രകോപനം
സർക്കാർ മേച്ചിൽ പുറങ്ങളിൽ (VGR, PGR) അതിക്രമിച്ചു കയറിയവരെ ഒഴിപ്പിക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ച് കർബി ഗോത്രവിഭാഗങ്ങൾ നടത്തിവന്ന സമരത്തെ പൊലിസ് ബലംപ്രയോഗിച്ച് നേരിട്ടതാണ് തിരിച്ചടിയായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരാഹാര സമരം നടത്തിയിരുന്ന ഒമ്പത് പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന വാർത്ത പരന്നതോടെ ജനരോഷം ഇരമ്പുകയായിരുന്നു.
ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, കൃത്യമായ വിവരം നൽകാതെ പ്രതിഷേധക്കാരെ നീക്കിയത് പൊലിസിന്റെ ആസൂത്രിത നീക്കമാണെന്ന് സമരസമിതി ആരോപിക്കുന്നു.
പ്രതിഷേധം അടിച്ചമർത്താൻ പൊലിസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെ പൊലിസ് ക്രൂരമായ രീതിയിലാണ് നടപടികൾ സ്വീകരിച്ചത്. ഇതിനെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടവും പൊലിസും തമ്മിൽ ഏറ്റുമുട്ടി. പൊലിസിന്റെ അടിച്ചമർത്തലിൽ പ്രതിഷേധക്കാർക്കും പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
സംഘർഷം അടിച്ചമർത്തുന്നതിന്റെ ഭാഗമായി കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാനുള്ള അധികൃതരുടെ നീക്കമാണിതെന്ന് വ്യാപക വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വിശദീകരണം പ്രതിഷേധക്കാരെ തൃപ്തിപ്പെടുത്തുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കൽ വൈകിപ്പിക്കുന്നത് ഒരു വിഭാഗത്തെ സംരക്ഷിക്കാനാണെന്ന് കർബി ഗോത്രവർഗ്ഗക്കാർ ആരോപിക്കുന്നു.
സമാധാനപരമായ ചർച്ചകൾക്ക് പകരം പൊലിസ് സന്നാഹത്തെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗോത്ര സംഘടനകൾ കുറ്റപ്പെടുത്തി. നിലവിൽ ഡിജിപിയുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും ജനകീയ പ്രതിഷേധം തടയാൻ പൊലിസിന് സാധിക്കുന്നില്ല.
The unrest was primarily driven by a long-standing demand for the eviction of "illegal encroachers" from protected lands known as Village Grazing Reserves (VGR) and Professional Grazing Reserves (PGR).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."