നാദാപുരത്തെ അക്രമ സംഭവങ്ങള്‍ക്കെതിരേ പ്രതിഷേധ കൂട്ടായ്മ
നാദാപുരത്തിന്റെ ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം: എസ്.വൈ.എസ്
നാദാപുരം: നാദാപുരത്തും പരിസര പ്രദേശങ്ങളിലും ശാശ്വത സമാധാനം സൃഷ്ടിക്കാന്‍ സര്‍ക്കാരും നിയമപാലകരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.വൈ.എസ് നാദാപുരത്തു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. വേളത്തെ നസീറുദ്ദീന്റെയും തൂണേരിയിലെ മുഹമ്മദ് അസ്ലമിന്റെയും ഘാതകരെ പിടികൂടുന്ന കാര്യത്തില്‍ പൊലിസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. കൊലയാളികള്‍ക്കു പ്രചോദനം നല്കുന്ന രാഷ്ട്രീയ, തീവ്രവാദ നേതൃത്വങ്ങളെ നിലക്കുനിര്‍ത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
'ഇനിയുമരുത് ' എന്ന പ്രമേയത്തില്‍ നടന്ന പരിപാടി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. പി.പി അഷ്റഫ് മൗലവി അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, റഷീദ് വെങ്ങളം, സി.വി.എം വാണിമേല്‍ പ്രഭാഷണം നടത്തി. എസ്.പി.എം തങ്ങള്‍ പ്രാര്‍ഥന നടത്തി. അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, ടി.എം.വി അബ്ദുല്‍ ഹമീദ്, സയ്യിദ് ഷറഫുദ്ദീന് ജിഫ്രി, ഇ.എ റഹ്മാന്, സിദ്ദീഖ് വെള്ളിയോട്, കോറോത്ത് അഹ്മദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."