പൂക്കാട് കലാലയം ആവണിപ്പുവരങ്ങിന് നാളെ തുടക്കം
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷമായ ആ വണിപ്പുവരങ്ങിനു നാളെ തുടക്കമാകും. ആയിരത്തിലധികം കലാകാരന്മാര്‍ വൈവിധ്യമാര്‍ന്ന കലാവിഭവങ്ങളുമായി അരങ്ങിലെത്തും.
നാളെ ഉച്ചയ്ക്ക് 2.30 മുതല്‍ കാപ്പാട് കടപ്പുറത്ത് ശില്‍പകലാ അധ്യാപകന്‍ ബാലന്‍ താനൂരിന്റെ സാന്നിധ്യത്തില്‍ മാനവമൈത്രി സന്ദേശം വിളംബരം ചെയ്തു കൂറ്റന്‍ മണല്‍ശില്‍പം തീര്‍ക്കും. 14നു തിരുവോണനാളില്‍ കൊടിയേറ്റത്തിനു ശേഷം ക്വിറ്റ് ഇന്ത്യാ സമര സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 16നു രാവിലെ 10നു പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മുല്ലപ്പള്ളി രാമച ന്ദ്രന്‍ എം.പി നിര്‍വഹിക്കും. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനാകും.
കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജ്യരത്‌നം പിള്ള എന്‍ഡോവ്‌മെന്റ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സമ്മാനിക്കും. 17നു രാവിലെ പത്തിനു സംസ്‌കാരിക സമ്മേളനം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കഥാകാരന്‍ യു.എ ഖാദറിനെ വേദിയില്‍ ആദരിക്കും. രണ്ടു ദിവസങ്ങളിലായി ചിത്രപ്രദര്‍ശനം, സംഘഗാനം, ഭജന്‍സ്, ഭരതനാട്യം, മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം, അമേച്വര്‍ നാടകം, കുട്ടികളുടെ നാടകം തുടങ്ങി 27 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ കോട്ട്, ബാലന്‍ കുനിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."