HOME
DETAILS
MAL
കൊടുവള്ളി ബ്ലോക്കില്‍ 18.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
backup
September 10 2016 | 01:09 AM
കൊടുവള്ള: ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. പൊതുവിഭാഗം (5.42 കോടി), പട്ടികജാതി വിഭാഗം (2.61 കോടി), പട്ടികവര്‍ഗ വിഭാഗം (22 ലക്ഷം), കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഹിതം (10.48 കോടി) എന്നിങ്ങനെയാണ് അംഗീകാരം നല്‍കിയത്. പി.എം.എ.വൈ ഭവന പദ്ധതി, വയോജനങ്ങള്‍ക്ക് ജെറിയാട്രിക് സെന്റര്‍, പോത്തിന്‍കുട്ടി പരിപാലനം, പെണ്ണാട് വിതരണം, സ്മാര്‍ട്ട് അങ്കണവാടികള്‍, ക്ഷീരകര്‍ഷകര്‍ക്ക് പാല് സബ്സിഡി എന്നിവയാണ് പ്രധാന പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."