റെയിൽവേയിൽ 300+ ഒഴിവുകൾ; തിരുവനന്തപുരം, ചെന്നൈ, മുംബൈ ഡിവിഷനുകളിൽ നിയമനം; അപേക്ഷ ജനുവരി 29 വരെ
1. റെയിൽവേ ഐസൊലേറ്റഡ് കാറ്റഗറിയിൽ 311 ഒഴിവ്
റെയിൽവേയിലെ ഐസൊലേറ്റഡ് കാറ്റഗറിയിലെ 311 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30 മുതൽ ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ചെന്നൈ: www.rrbchennai.gov.in
മുംബൈ: www.rrbmumbai.gov.in.
തസ്തിക, പ്രായം, ശമ്പളം:
* സീനിയർ പബ്ലിസിറ്റി ഇൻസ്‌പെക്ടർ: 18-33 വയസ്, 35,400 രൂപ.
* ലാബ് അസിസ്റ്റന്റ് ഗ്രേഡ് III (കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ്): 18-30, 19,900 രൂപ.
* ചീഫ് ലോ അസിസ്റ്റന്റ്: 18-40 വയസ്, 44,900 രൂപ.
* ജൂനിയർ ട്രാൻസ്ലേറ്റർ/ ഹിന്ദി: 18-33 വയസ്, 35400 രൂപ.
*സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്‌പെക്ടർ: 18-33 വയസ്, 35,400 രൂപ.
* പബ്ലിക് പ്രോസിക്യൂട്ടർ: 18-32 വയസ്, 44,900 രൂപ.
* സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ്): 18-35 രൂപ, 35,400 രൂപ.
2. റെയിൽവേയിൽ 150 ഗേറ്റ്മാൻ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
സതേൺ റെയിൽവേ പാലക്കാട് ഡിവിഷനിലെ ലെവൽ ക്രോസിങ് ഗേറ്റുകളിൽ 150 ഗെയിറ്റ്മാൻ ഒഴിവിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കരാർ നിയമനം.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.
പ്രായം: 2025 ഡിസംബർ 23 ന് 50 വയസ് തികയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബർ 24 (പാലക്കാട്), 26 (മലപ്പുറം) തീയതികൾക്കകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ ലഭിക്കണം.
വിവരങ്ങൾക്ക്: 0499-4256860, 0483-2734932.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."