സന്നദ്ധ പ്രവര്‍ത്തകരെ കൊന്ന ഇസ്‌റാഈലിനെതിരെ കടുത്ത പ്രതിഷേധം; ഗസ്സയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍
ദുബൈ: ഗസ്സയില്‍ സഹായവിതരണത്തിനെത്തിയ സന്നദ്ധ സംഘടനയുടെ ഏഴു പേരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം. ഗസ്സയുടെ പട്ടിണിയിലേക്ക് ആശ്വാസമായി ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ 'വേള്‍ഡ് സെന്‍ട്രല്‍ കിച്ചണി'ന്റെ ഏഴു പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ ബോംബിട്ടുകൊന്നത്. ഇതില്‍ മൂന്ന് പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. അമേരിക്ക, ആസ്‌ത്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. വാഹന ഡ്രൈവറായ ഫലസ്തീനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
സെന്‍ട്രല്‍ ഗസ്സയിലെ ദേല്‍ അല്‍ ബലാഹിലായിരുന്നു ഇസ്‌റാഈല്‍ ക്രൂരത. വെയര്‍ഹൗസില്‍നിന്ന് ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച രണ്ടു കാറുകളിലായി നീങ്ങിയ സംഘത്തിനുനേരെയായിരുന്നു ബോംബുവര്‍ഷം.
വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യമെന്നും അമേരിക്കക്കൊപ്പം ബ്രിട്ടനും ആവശ്യപ്പെട്ടു.
ചൈനയും റഷ്യയും ആക്രമണത്തെ അപലപിച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു.ആക്രമണത്തെ തുടര്‍ന്ന് മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
The horrifying crime committed by Israeli fighter jets, bombing humanitarian aid workers, shocking the world, is the same crime perpetrated multiple times daily against over 2 million Palestinians for 170 days. The world has turned a deaf ear and a blind eye to these atrocities,… pic.twitter.com/uN3rhygGyn
— أدهم أبو سلمية 🇵🇸 Adham Abu Selmiya (@adham922) April 1, 2024
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ദു:ഖകരമായ സംഭവമാണുണ്ടായതെന്നാണ് സയണിസ്റ്റ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു.
ഗസ്സയില്‍ ഇതിനകം 196 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ആക്രമണ സാഹചര്യം കണക്കിലെടുത്ത് സൈപ്രസില്‍ നിന്ന് ഗസ്സയിലെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ ഇറക്കാനാകാതെ കപ്പല്‍ തിരിച്ചുപോയി. അവശേഷിച്ച 240 ടണ്‍ സഹായവുമായി കപ്പല്‍ തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."