HOME
DETAILS
MAL
ഒരു ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
backup
September 10 2016 | 01:09 AM
കൊച്ചി: ഉള്‍നാടന്‍ മത്സ്യഉല്പാദനം വര്‍ധിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ മത്സ്യവകുപ്പ് നടപ്പാക്കുന്ന പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് (റാഞ്ചിങ്) പെരിയാറില്‍ വിവിധ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചുകൊണ്ട് തുടക്കമായി. ആലുവ നഗരസഭ സംസ്ക്കാരികകേന്ദ്രം കടത്തുകടവില്‍ 1,00,000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആലുവ നഗരസഭ ഡിവിഷന് കൗണ്‍സിലര്‍ എം.ടി ജേക്കബ് അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് സ്വാഗതം പറഞ്ഞു.
ഓമനഹരി, വി ചന്ദ്രന്, ടിമ്മി ടീച്ചര്‍, പി.എം.മൂസാക്കുട്ടി, ലോലിത ശിവദാസന്‍, കൗണ്‍സിലര്‍ രാജീവ് സക്കറിയ, കെ.ഡി ഷാലു, സി.ആര് ഉദയന്‍, കെ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."