ഈ സൂപ്പര്‍ ഫുഡുകള്‍ കഴിക്കൂ...! സപ്ലിമെന്റുകള്‍ എടുക്കാതെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാം
വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിനും ആരോഗ്യത്തിന് അനിവാര്യമായ ഒരു ഘടകമാണ്. അസ്ഥികളുടെ ശക്തി നിലനിര്‍ത്തുന്നതിലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ പോലും ഇതിന് നിര്‍ണായകമായ പങ്കുണ്ട്.
എന്നിരുന്നാലും സൂര്യപ്രകാശം ലഭ്യമാകുന്ന ഒരു രാജ്യത്ത് ജീവിച്ചിട്ടും ഇന്ന് പലരിലും വിറ്റാമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ട്. ഈ കുറവ് അവഗണിച്ചാല്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാമെന്നതിനാല്‍ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്തം പ്രധാനമാണ്.
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, ആളുകള്‍ പലപ്പോഴും സൂര്യപ്രകാശത്തില്‍ ചെലവഴിക്കുന്ന സമയം കുറച്ചിരിക്കുന്നു. ഇക്കാരണത്താല്‍, പലരും വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിച്ചാണ് അത് നികത്തുന്നത്. എന്നാല്‍ ചില സാധാരണ ഭക്ഷണങ്ങളില്‍ നിന്നു തന്നെ ഗണ്യമായ അളവില്‍ വിറ്റാമിന്‍ ഡി നല്‍കാന്‍ കഴിയുമെന്നത് നിങ്ങള്‍ക്കറിയാമോ...
ഈ ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വിറ്റാമിന്‍ ഡി ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നവയാണ്.
കൊഴുപ്പുള്ള മത്സ്യം
കൊഴുപ്പുള്ള മത്സ്യത്തെ വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമായാണ് കണക്കാക്കുന്നത്. 100 ഗ്രാം കൊഴുപ്പുള്ള മത്സ്യത്തില്‍ ഏകദേശം 400 മുതല്‍ 600 IU വരെ വിറ്റാമിന്‍ ഡി നല്‍കുന്നുണ്ട്. ഇത് കുറഞ്ഞ ഡോസ് സപ്ലിമെന്റിന് തുല്യമാണ്. അസ്ഥികളെ ശക്തിപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞ
ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാവുന്ന വിറ്റാമിന്‍ ഡി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മുട്ട മുഴുവനായും കഴിക്കുമ്പോള്‍ ഏകദേശം 40-50 IU വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ വിറ്റാമിന്‍ ഡിയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
നമ്മുടെ ചര്‍മ്മം സൂര്യപ്രകാശത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതുപോലെ, വെയിലത്ത് വളര്‍ത്തുന്നതോ അള്‍ട്രാവയലറ്റ് രശ്മികളില്‍ വളരുന്നതോ ആയ കൂണുകള്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. ഒരു കഷണം കൂണ്‍ 200-400 IU വിറ്റാമിന്‍ ഡി നല്‍കും, ഇത് സസ്യാഹാരികള്‍ക്ക് അനുയോജ്യമായ ഒരു ഓപ്ഷനാക്കി മാറ്റുന്നു.
ഫോര്‍ട്ടിഫൈഡ് പാലും തൈരും
ഫോര്‍ട്ടിഫൈഡ് പാലിലും തൈരിലും ഒരു കപ്പില്‍ ഏകദേശം 100-120 IU വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഈ അളവ് കുറവായി തോന്നുമെങ്കിലും ദിവസേന കഴിക്കുമ്പോള്‍ അതിന്റെ ഫലങ്ങള്‍ ക്രമേണ വര്‍ധിക്കുന്നതാണ്. പാലിലെ കാല്‍സ്യവും വിറ്റാമിന്‍ ഡിയും ഒരുമിച്ച് അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുമുണ്ട്.
(പ്രായം, ആരോഗ്യം, മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയെ ആശ്രയിച്ച് വിറ്റാമിന്‍ ഡി ആവശ്യകതകള്‍ വ്യത്യാസപ്പെടുന്നതാണ്. ഒരാള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍, മെഡിക്കല്‍ അവസ്ഥ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്.)
Vitamin D is essential for bone strength, immune function, and hormone regulation. Despite ample sunlight, deficiency is common due to modern indoor lifestyles, sometimes requiring supplements. Natural dietary sources include fatty fish, which provides 400–600 IU per 100 grams along with omega-3 fatty acids, and egg yolks, which contain 40–50 IU per egg and healthy fats that enhance absorption. These foods help maintain adequate vitamin D levels naturally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."