തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു
തായ്പെ: തായ്‌വാന്റെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ ശനിയാഴ്ച രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയിയെയും ബാധിച്ചു.
യിലാൻ നഗരത്തിൽ നിന്നും ഏകദേശം 32 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂമിക്കടിയിൽ 73 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. തലസ്ഥാന നഗരമായ തായ്‌പേയിയിലെ കെട്ടിടങ്ങൾക്കും കുലുക്കം അനുഭവപ്പെട്ടു.
ഇത് ഈ ആഴ്ചയിൽ തായ്‌വാനിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ്. കഴിഞ്ഞ ബുധനാഴ്ച തായ്വാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായിരുന്നു.
രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ തായ്‌വാനിൽ ഭൂചലനങ്ങൾ പതിവാണ്. മുൻകാലങ്ങളിൽ ഉണ്ടായ വൻ ഭൂചലനങ്ങൾ തായ്‌വാനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്:
2016-ൽ തെക്കൻ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. അതിനു മുൻപ്, 1999-ൽ സംഭവിച്ച ഭൂചലനത്തിൽ രണ്ടായിരത്തിലേറെ പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. 7.3 ആയിരുന്നു അന്ന് സംഭവിച്ച ഭൂചനത്തിന്റെ തീവ്രത.
A powerful 7.0-magnitude earthquake struck Taiwan's northeastern coastal city of Yilan on Saturday night, shaking buildings across the island, including the capital Taipei. The quake's epicenter was located 32.3 km east of Yilan County Hall, with a depth of 72.8 km, causing brief power outages but no major damage reported so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."