bjp councillor r sreelekha asked vattiyoorkavu mla v k prasanth to vacate the office at sasthamangalam.
HOME
DETAILS
MAL
വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്
December 27, 2025 | 6:28 PM
തിരുവനന്തപുരം: വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ. തൻറെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷൻറെ കെട്ടിടത്തിലാണ് പ്രശാന്തിൻറെ ഓഫീസ് പ്രവർത്തിക്കുന്നത്.
കൗൺസിൽ തീരുമാന പ്രകാരമാണ് പ്രശാന്തിൻറെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. അടുത്ത മാർച്ച് വരെ ഇതിൻറെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎ ഓഫിസ് ഒഴിയേണ്ടി വരും.
കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷൻറെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം. കോർപറേഷൻ നിശ്ചിത തുക ( മാസം പരമാവധി 8000 രൂപ) വാടക നൽകും. എം എൽ എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് സംബന്ധിച്ച് ശ്രീലേഖ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."