ഡി.വൈ.എഫ്.ഐക്കാരുടെ വെട്ടേറ്റ് സി.പി.ഐ നേതാവ് ഗുരുതരാവസ്ഥയില്‍
കായംകുളം: ഡി.വൈ.എഫ്.ഐക്കാരുടെ വെട്ടേറ്റ് സി.പി.ഐ നേതാവ് ഗുരുതരാവസ്ഥയില്‍.സിപിഐ എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.എ.ഷിജിക്കാണ് വെട്ടേറ്റത് .ഇയാളെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ എരുവ മൂടയില് ജംഗ്ഷനില്‍വെച്ചാണ് ആക്രമണം ഉണ്ടായത്.മറ്റൊരു ചടങ്ങില്‍ പങ്കെടുത്തശേഷം സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് വീട്ടിലേക്കു വരുകയായിരുന്നു.എരുവ മൂടയില് ജംഗ്ഷനു സമീപമെത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ ഒരുസംഘം വടിവാള്‍കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു.
തലക്കു ഗുരുതരമായി പരിക്കേറ്റ ഷിജിയെ താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി .കായംകുളം വനിതാ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തില്‍ എഐഎസ്എഫ് എസ്എഫ്ഐ സംഘട്ടനം നടന്നിരുന്നു.ഇതില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ ഗോകുല്‍നാഥ്,മുഹമ്മദ് ഹനീഫ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ സംഭവമാണ് സിപിഐ നേതാവിനു വെട്ടേല്ക്കാന് കാരണമെന്ന് പോലീസ് പറയുന്നു.പോളിടെക്നിക് തെരഞ്ഞെടുപ്പില്‍ എഐഎസ്എഫും എസ്എഫ്ഐ യും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയായിരുന്നു.എസ്എഫ്ഐ ക്കാരുടെ ഏകാധിപത്യ പ്രവണതയാണ് ഇതിനുകാരണമായതെന്ന് എഐഎസ്എഫ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ്യു പാനല്‍ വന്‍ വിജയം നേടിയതോടെയാണ് സംഘര്‍ഷം വെട്ടില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."