മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ
ഗാസിയാബാദ്: മുസ്‍ലിംകളെ നേരിടാന്‍ ഹിന്ദുക്കളുടെ വീടുകളില്‍ വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഷാലിമാര്‍ ഗാര്‍ഡന്‍ കോളനിയില്‍ വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു രക്ഷാ ദള്‍ നേതാവ് ഭൂപേന്ദ്ര ചൗധരി ഉള്‍പ്പെടെ 10 പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്യുക, മാരകായുധം കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
ഹിന്ദുക്കളെ സംരക്ഷിക്കാനും മുസ്‍ലിംകളെ നേരിടാനുമായി 250 ഓളം വാളുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ട് ഭൂപേന്ദ്ര ചൗധരിയുടെ വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലിസ് കേസെടുത്തത്. മുസ്‍ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസിയാബാദില്‍ കലാപത്തിനാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് ഗാസിയാബാദ് എ.സി.പി അറിയിച്ചു.
activists of the extremist hindutva organization hindu raksha dal have been arrested in connection with the incident of distributing swords to hindu homes to fight muslims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."