HOME
DETAILS

ഓണം റോഡു സുരക്ഷ: ഉപദേശവുമായി കഥകളി നടന്‍, ഉപഹാരമായി ഉണ്ണിയപ്പം

  
backup
September 10, 2016 | 1:38 AM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%89%e0%b4%aa%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b5%81%e0%b4%ae


കൊട്ടാരക്കര: ഓണം റോഡു സുരക്ഷയ്ക്ക് കൊട്ടാരക്കരയില്‍ വ്യത്യസ്ത ബോധവത്കരണ പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിങ് സ്‌കൂള്‍ മാനേജ്‌മെന്റുകളും.
കഥകളിയുടെ ജന്മസ്ഥലമായ കൊട്ടാരക്കരയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി എത്തിയത് കഥകളിവേഷധാരിയും യാത്രക്കാര്‍ക്ക് ഉപഹാരമായി കൊട്ടാരക്കരയുടെ തനത്പ്രസാദമായ ഉണ്ണിയപ്പവും. എം.സി റോഡില്‍ പുലമണ്‍ കവലയ്ക്ക് സമീപം ലോവര്‍ കരിക്കത്തായിരുന്നു ബോധവത്കരണ പരിപാടി. 'സുഭിക്ഷ ഓണം സുരക്ഷിത ഓണം' എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇന്നലെ രാവിലെ 9 മുതല്‍ ബോധവത്കരണ പരിപാടി നടന്നത്. ഇതുവഴി വന്ന വാഹനങ്ങള്‍ കൈകാണിച്ച് നിര്‍ത്തി. കഥകളി വേഷധാരിയും മാവേലി വേഷധാരിയും ചേര്‍ന്ന് റോഡ് സുരക്ഷ ലഘു ലേഖകളും നിര്‍ദേശങ്ങളും നല്‍കി.
കൂടെ കൂട്ടിന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരും ഉണ്ടായിരുന്നു. സംഘാടകര്‍ ഓണസമ്മാനമായി എല്ലാവര്‍ക്കും ഉണ്ണിയപ്പം വിതരണം ചെയ്തു. ഹെല്‍മറ്റ് ധരിച്ച് വന്നവര്‍ക്കും ഹെല്‍മറ്റ് ധരിക്കാതെ വന്നവര്‍ക്കും നല്‍കിയ ഉപദേശങ്ങള്‍ വേറിട്ട അനുഭവമായതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി. വ്യത്യസ്തമായ ഈ ബോധവത്കരണ പരിപാടി വാഹനം ഓടിക്കുന്നവരെയും യാത്രക്കാരെയും ഏറെ ആകര്‍ഷിച്ചു. ആര്‍.റ്റി.ഒ തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരായ മനേഷ്.ഡി, സുനില്‍ചന്ദ്രന്‍, അജി.ബി, സാം ഡബ്ല്യു, രാജേഷ് ജി.ആര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago