HOME
DETAILS

സംരക്ഷണസമിതി അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

  
backup
September 10, 2016 | 1:39 AM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%95%e0%b4%be


കൊല്ലം: ഓണക്കാലത്തു ആയിരക്കണക്കിനു കുടുംബങ്ങളെ പട്ടിണിയിലാക്കി നന്മസ്‌റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നന്മസ്‌റ്റോര്‍ സംരക്ഷണസമിതി അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.
സമരത്തിന്റെ മുന്നോടിയെന്നോണം ശാസ്താംകോട്ട ഭരണിക്കാവ് ത്രിവേണി സ്‌റ്റോറിനു മുന്നില്‍ തൊഴിലാളികള്‍ ഇന്നു അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കും. തിരുവോണദിവസം കൊല്ലം ചിന്നക്കടയില്‍ ഉപവാസവും നടത്തും. ഉപവാസം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഐ.എന്‍.ടി.യു.സി യുവജനവിഭാഗം ദേശീയ വൈസ് പ്രസിഡന്റ് കാഞ്ഞിരവിള അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
3000 തൊഴിലാളികളാണ് സംസ്ഥാനത്തൊട്ടാകെ നന്മ സ്‌റ്റോറുകളില്‍ ജോലിചെയ്യുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളതു കൊല്ലം ജില്ലയിലാണ്. ഇതുവരെയുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാതെയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. നന്മ സ്‌റ്റോറുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള പ്രചരണത്തിന്റെ പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും സാമ്പത്തിക തിരിമറികളിലൂടെയും നഷ്ടമുണ്ടാക്കി വിജിലന്‍സ് കേസില്‍ അകപ്പെട്ടവരെ സംരക്ഷിക്കുന്നതും തൊഴിലാളികളെ ശിക്ഷിക്കുന്നതും അപലനീയമാണ്. നന്മ സ്‌റ്റോറില്‍ നിയമനത്തിനായി കോഴവാങ്ങിയ നേതാക്കളുണ്ടെങ്കില്‍ അവരുടെ വസതികളിലേക്കു സംഘടനാ മാര്‍ച്ചു നടത്തും. വിജിലന്‍സ് കേസില്‍ പ്രതിയായ മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കി തൊഴിലാളികളെ സംരക്ഷിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തയാറാകണമെന്നും അജയകുമാര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പനയം സജീവ്, അശോകന്‍പിള്ള, അഭിലാഷ്, വിഷ്ണു, പ്രദീപ്, രാഹുല്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  a month ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  a month ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  a month ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  a month ago
No Image

ചെക്ക്ഔട്ട് ചെയ്യുമ്പോൾ അധിക നിരക്ക് ചുമത്താൻ പാടില്ല: യുഎഇയിൽ വാറ്റ് ഉൾപ്പെടുന്ന 'ഓൾ-ഇൻക്ലൂസീവ്' വില നിർബന്ധം; സുതാര്യത ഉറപ്പാക്കാൻ കർശന നടപടി

uae
  •  a month ago
No Image

ശക്തമായ മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(28-10-2025) അവധി

Kerala
  •  a month ago
No Image

കാസർ​ഗോഡ് പ്ലെെവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ദുബൈ റൈഡ് 2025: പങ്കെടുക്കുന്നവർക്ക് ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം

uae
  •  a month ago
No Image

സൈക്കിളിൽ ഉലകം ചുറ്റും എറണാകുളം സ്വദേശി അരുൺ സഊദിയിൽ, യൂറോപ്പ് ചുറ്റികറങ്ങി

Saudi-arabia
  •  a month ago
No Image

പുറത്തായത് നിരാശപ്പെടുത്തി, ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ അർഹനാണ്: തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  a month ago