മഞ്ചേരി മെഡിക്കല്‍ കോളജ്; ജനതാദള്‍(യു) മാര്‍ച്ച് 22ന്
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ഗൂഢാലോചനക്കെതിരേ സെപ്തംബര്‍ 22ന് ആശുപത്രിയിലേക്കു മാര്‍ച്ച് നടത്താന്‍ ജനതാദള്‍(യു) നേതൃയോഗം തീരുമാനിച്ചു. നാട്ടുകാരും വിദ്യാര്‍ഥികളും യുവജനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും സ്വരൂപിച്ച സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച ജനറല്‍ ആശുപത്രിയെ ഇല്ലാതാക്കാനുള്ള രഹസ്യ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ നിഷ്‌ക്രിയത്വവും ഡോക്ടര്‍മാരുടെ നിസഹകരണവും കാരണം മഞ്ചേരി മെഡിക്കല്‍ കോളജിന്റെ കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയത്വത്തിലായിരിക്കുകയാണ്.
മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഇല്ലാതായിരിക്കുന്നു. ഡ്യൂട്ടി ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളില്‍ പോയി പരിശോധന നടത്തുകയാണ്. മെഡിക്കല്‍ കോളജിന്റെ നാലാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ നടന്നെങ്കിലും തുടര്‍സംവിധാനങ്ങള്‍ ഒന്നുമായിട്ടില്ല. കാഷ്വാലിറ്റിയും പരിശോധന ലാബുകളും കൃത്യമായി പ്രവര്‍ത്തിക്കാതെ മഞ്ചേരി മെഡിക്കല്‍ കോളജ് മറ്റു സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്യാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. മെഡിക്കല്‍ കോളജിന്റെ തകര്‍ച്ചക്കെതിരേ സെപ്തംബര്‍ 22നു മാര്‍ച്ച് നടത്തുന്നതിനു മുന്നോടിയായി സെപ്തംബര്‍ 19, 20, 21 തീയതികളില്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയുടെ പ്രചരണം നടത്താന്‍ ജെഡിയു നേതൃയോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.ഇ ജലീല്‍ അധ്യക്ഷനായി. അഡ്വ. ടി.പി രാമചന്ദ്രന്‍, എന്‍.പി മോഹന്‍രാജ്, ഹംസ എടവണ്ണ, ടി.പി വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."