തിരിച്ചെത്താനുള്ളത് 5,669 കോടി; പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുമായി ആർബിഐ
മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 5,669 കോടിയുടെ 2000 രൂപ നോട്ടുകൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). അതേസമയം 98.41% തിരിച്ചെത്തിയിട്ടുമുണ്ട്.
2023 മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ അറിയിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 5,669 കോടി രൂപയ്ക്കുള്ള നോട്ടുകൾ തിരികെ എത്താനുണ്ട്. 2023 ഒക്ടോബർ ഏഴ് വരെ ബാങ്കുകളിൽ 2000ത്തിന്റെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ അനുവദിച്ചിരുന്നു. തുടർന്ന് ആർ.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളിൽ ഇവ സ്വീകരിച്ചിരുന്നു.
the reserve bank of india (rbi) has said that rs 5,669 crore worth of the withdrawn rs 2,000 notes have not been returned yet. however, 98.41% of them have been returned.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."