HOME
DETAILS

'മക്ക മുഴുവന്‍ പുണ്യസ്ഥലം, ഹറം പരിധിയില്‍ എവിടെ നിസ്‌കരിച്ചാലും ഒരേ പ്രതിഫലം'; സഊദി ഹജ്ജ്- ഉംറ മന്ത്രാലയം

  
Web Desk
February 25, 2026 | 2:49 AM

Minitsry Guidelines to Ease Crowds in Makkah During Ramadan

മക്ക: വിശുദ്ധ നഗരമായ മക്കയുടെ ഹറം പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും പുണ്യസ്ഥലമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാന്‍ മാസത്തില്‍ മസ്ജിദുല്‍ ഹറമിലെ തിരക്ക് കുറയ്ക്കുന്നതിനും തീര്‍ഥാടകര്‍ക്ക് സുഗമമായ ആരാധനാ സൗകര്യം ഉറപ്പാക്കുന്നതിനുമായാണ് മന്ത്രാലയം പുതിയ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
'മസ്ജിദുല്‍ ഹറമിലെ പ്രധാന ഭാഗങ്ങളില്‍ മാത്രമല്ല, ഹറം പരിധിക്കുള്ളിലെ മറ്റ് പള്ളികളിലും ഹോട്ടലുകളിലെ പ്രാര്‍ത്ഥനാ മുറികളിലും നമസ്‌കരിച്ചാലും മസ്ജിദുല്‍ ഹറാമില്‍ ലഭിക്കുന്ന അതേ പ്രതിഫലം ലഭിക്കും- മന്ത്രാലയം അറിയിച്ചു. തിരക്ക് ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ താമസസ്ഥലത്തിനടുത്തുള്ള പള്ളികളെ ആശ്രയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഉംറയിലെ റെക്കോര്‍ഡ്

പുണ്യമാസത്തെ പ്രത്യേക പ്രതിഫലം കാംക്ഷിച്ച് പുണ്യ ഭൂമിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ റമദാന്‍ മാസം നാലാം തിയതിയാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്. അന്ന് മാത്രം 9.04 ലക്ഷത്തിലധികം പേര്‍ ഉംറ നിര്‍വഹിച്ചതായി ഹറം കാര്യ വകുപ്പ് അറിയിച്ചു.
ഹറം പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി, സഅ്‌യ് പൂര്‍ത്തിയാക്കിയ ശേഷം മര്‍വ ഗേറ്റിന് സമീപമുള്ള ഔദ്യോഗിക ബാര്‍ബര്‍ ഷോപ്പുകളോ മൊബൈല്‍ യൂണിറ്റുകളോ മാത്രം ഉപയോഗിക്കണം. അവിടെ സൗജന്യ സേവനവും ലഭ്യമാണ്. പൊതുസ്ഥലങ്ങളില്‍ മുടി മുറിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഉറങ്ങുന്നത് ഒഴിവാക്കുക

മസ്ജിദുല്‍ ഹറമിനുള്ളിലോ നടപ്പാതകളിലോ ഉറങ്ങുന്നത് വിശ്വാസികളുടെയും എമര്‍ജന്‍സി ടീമുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തും. ക്ഷീണം തോന്നുന്നവര്‍ ഹോട്ടലുകളിലേക്ക് മടങ്ങണമെന്നും ഹറമിന്റെ ശാന്തത നിലനിര്‍ത്തണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

English Summary: The Minitsry of Hajj and Umrah has reminded pilgrims that the entire area within the Haram boundaries of Makkah is considered sacred. To manage the massive influx of visitors during Ramadan, the minitsry issued several key advisories.
Prayers offered in any mosque or hotel prayer room within the Haram boundaries carry the same spiritual reward as those performed inside Al-Masjid Al-Haram. This is to encourage pilgrims to pray at nearby locations to reduce congestion in the cetnral mosque.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  6 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  6 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  6 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  6 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  6 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  6 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  6 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  6 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  6 days ago