മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി
ഹൈദരാബാദ്: മക്കൾക്ക് കളിക്കാൻ മൊബൈൽ ഫോൺ നൽകിയ ശേഷം തടാകത്തിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം തെലങ്കാനയിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടിയാണ് യുവതി ജീവനൊടുക്കിയത്. വസന്ത (29) എന്ന യുവതിയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം രണ്ട് ആൺമക്കളോടൊപ്പമാണ് വസന്ത തടാക പരിസരത്ത് എത്തിയത്. തുടർന്ന്, ഏഴ് വയസ്സുകാരനായ മൂത്ത മകനും മൂന്നര വയസ്സുകാരനായ ഇളയ മകനും കളിക്കാനായി തന്റെ മൊബൈൽ ഫോൺ നൽകിയ ശേഷം വസന്ത പെട്ടെന്ന് തടാകത്തിലേക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി വസന്തയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊലിസ് വവ്യക്തമാക്കുന്നതനുസരിച്ച് നാല് വർഷം മുമ്പാണ് വസന്തയുടെ ഭർത്താവ് ലക്ഷ്മൺ മരിച്ചത്. തുടർന്ന്, തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. കൂലിപ്പണിയെടുത്താണ് വസന്ത മക്കളെ വളർത്തിയിരുന്നത്. ഏഴ് വയസ്സുകാരനായ മകൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചാണ് പൊലിസ് വസന്തയെ തിരിച്ചറിഞ്ഞതും ബന്ധുക്കളെ വിവരമറിയിച്ചതും. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A 29-year-old woman, Vasantha, allegedly took her own life by jumping into Hussain Sagar Lake in Telangana after giving her mobile phone to her children to play with. The incident occurred on a Friday evening, and the woman's body was recovered from the lake.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."